അ​ഞ്ചു​പേ​ർ​ക്കുകൂ​ടി ജില്ലയിൽ കൊ​റോ​ണ; ആലപ്പുഴ ജി​ല്ല​യി​ൽ സ​ന്പ​ർ​ക്കംവ​ഴി​യു​ള്ള ആ​ദ്യ​കേ​സ്
Saturday, May 23, 2020 10:36 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ അ​ഞ്ചു​പേ​ർ​ക്കു കൂ​ടി കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ ര​ണ്ടു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും ര​ണ്ടു​പേ​ർ മും​ബൈ​യി​ൽ നി​ന്നും വ​ന്ന​വ​രാ​ണ്. ഒ​രാ​ൾ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ ആ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 13 ആ​യി. ഇ​തി​ൽ ഒ​രാ​ൾ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

അ​ബു​ദാ​ബി​യി​ൽ നി​ന്ന് 17ന് ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്ക് സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ലൊ​രാ​ൾ. സൗ​ദി​യി​ൽ നി​ന്ന് 19ന് ​കൊ​ച്ചി​യി​ലെ​ത്തി​യ മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് സ്വ​ദേ​ശി​യാ​യ യു​വാ​വി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​രു​വ​രും കേ​ര​ള​ത്തി​ലെ​ത്തി​യ ശേ​ഷം ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ ക്വാ​റന്‍റൈനി​ലാ​കു​ക​യാ​യി​രു​ന്നു.

മും​ബൈ​യി​ൽനി​ന്നു വ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഒ​രാ​ൾ കു​ട്ട​നാ​ട് താ​ലൂ​ക്ക് സ്വ​ദേ​ശി​യാ​യ യു​വ​തി​യും മ​റ്റേ​യാ​ൾ ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്ക് സ്വ​ദേ​ശി​യാ​യ യു​വാ​വു​മാ​ണ്. കു​ട്ട​നാ​ട് സ്വ​ദേ​ശി 19നു ​ട്രെ​യി​നി​ൽ എ​ത്തി​യ ശേ​ഷം ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ വീ​ട്ടി​ൽ ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി 19നു ​എ​റ​ണാ​കു​ള​ത്ത് ട്രെ​യി​നി​ൽ എ​ത്തി​യ ശേ​ഷം ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ ക്വാ​റന്‍റൈ​നി​ലാ​യി​രു​ന്നു. ചെ​ന്നൈ​യി​ൽനി​ന്നു തി​രി​ച്ചെ​ത്തി​യ 21നു ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ അ​മ്മ​യാ​ണ് ജി​ല്ല​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച അ​ഞ്ചാ​മ​ത്തെ​യാ​ൾ. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച എ​ല്ലാ​വ​രേ​യും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

ഇ​തി​നി​ടെ കോ​വി​ഡ് 19-മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന 871 പേ​രെ ഒ​ഴി​വാ​ക്കി. ഇ​ന്ന​ലെ 375 പേ​രെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​നു നി​ർ​ദേ​ശി​ച്ചി​ട്ടു​മു​ണ്ട്. വൈ​റ​സ് ബാ​ധി​ച്ചു ജി​ല്ല​യി​ൽ 13പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്നു ര​ണ്ടു​പേ​രെ ഒ​ഴി​വാ​ക്കി. നി​ല​വി​ൽ 25 പേ​രാ​ണ് ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. വി​ദേ​ശ​ത്തു​നി​ന്ന് 46 പേ​രാ​ണ് ഇ​ന്ന​ലെ എ​ത്തി​യ​ത്. 272 പേ​ർ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്ന് എ​ത്തി. ഇ​ന്ന​ലെ ഫ​ലം വ​ന്ന 61 സാ​ന്പി​ളു​ക​ൾ നെ​ഗ​റ്റീ​വാ​ണ്. ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച 50 സാ​ന്പി​ളു​ക​ൾ അ​ട​ക്കം 123 സാ​ന്പി​ളു​ക​ളു​ടെ ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്.

ജി​ല്ല​യി​ൽ വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന 29 പേ​രെ​യാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യും ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യു​മാ​യി കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. റോ​മി​ൽ നി​ന്നും ദു​ബൈ​യി​ൽ നി​ന്നു​മാ​യി നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ 21 പേ​രെ​യും ബ​ഹ്റി​നി​ൽനി​ന്നു തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ഏ​ഴു​പേ​രെ​യും മ​സ്ക​റ്റി​ൽ നി​ന്ന് ക​ണ്ണൂ​രി​ൽ എ​ത്തി​യ ഒ​രാ​ളെ​യും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ജോ​ർ​ദാ​നി​ൽ നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​യ ഏ​ഴു​പേ​ർ​ക്ക് പു​റ​മേ​യാ​ണി​ത്. ഇ​വ​രെ മാ​വേ​ലി​ക്ക​ര താ​ലൂ​ക്കി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്.

റോ​മി​ൽ നി​ന്ന് ഒ​രു വ​നി​ത​യു​ൾ​പ്പെടെ എ​ത്തി​യ 14 പേ​രെ ആ​ല​പ്പു​ഴ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്. ബ​ഹ്റൈ​നി​ൽ നി​ന്ന് എ​ത്തി​യ മൂ​ന്നു​വ​നി​ത​ക​ളു​ൾ​പ്പെടെ ഏ​ഴു​പേ​രെ​യും ദു​ബാ​യി​ൽ നി​ന്ന് എ​ത്തി​യ മൂ​ന്നു​വ​നി​ത​ക​ളു​ൾ​പ്പെടെ ഏ​ഴു​പേ​രെ​യും മ​സ്ക​റ്റി​ൽ നി​ന്ന് എ​ത്തി​യ വ​നി​ത​യെ​യും ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ലെ വി​വി​ധ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള 348 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ കോ​ട്ട​യ​ത്തു നി​ന്നു പു​റ​പ്പെ​ടു​ന്ന ട്രെ​യി​നി​ൽ തി​രി​ച്ച​യ​ച്ചു. ഇ​തി​ൽ ര​ണ്ടു​പേ​ർ കു​ട്ടി​ക​ളാ​ണ്. ഉ​ത്ത​രാ​ഖ​ണ്ഡി​ലേ​ക്കു​ള്ള 30 പേ​രെ​യും മ​ണി​പ്പൂ​രി​ലേ​ക്കു​ള്ള ആ​റു​പേ​രെ​യും എ​റ​ണാ​കു​ള​ത്തുനി​ന്ന് ഇ​ന്നു​പു​റ​പ്പെ​ടു​ന്ന ട്രെ​യി​നു​ക​ളി​ൽ തി​രി​ച്ച​യ​യ്ക്കും. ഇ​വ​രെ അ​ത​തു സ്റ്റേ​ഷ​നി​ലെ​ത്തി​ക്കാ​നു​ള്ള കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​ജ്ജ​മാ​ക്കി.