കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു
Saturday, May 23, 2020 10:33 PM IST
എ​ട​ത്വ: വീ​ട്ടു​മു​റ്റ​ത്തെ കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു. നീ​രേ​റ്റു​പു​റം മം​ഗ​ള​ത്ത​റ വീ​ട്ടി​ൽ മ​നോ​ജി​ന്‍റെ കി​ണ​റാ​ണ് ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ 8.30 ഓ​ടെ​യാ​ണ് സം​ഭ​വം. കി​ണ​റി​നു സ​മീ​പ​ത്തുനി​ന്ന് വ​ലി​യ ശ​ബ്ദം ഉ​യ​ർ​ന്ന​തോ​ടെ വീ​ട്ടു​കാ​ർ എ​ത്തി​യ​പ്പോ​ൾ കി​ണ​ർ ഇ​ടി​ഞ്ഞ് താ​ഴ്ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

കി​ണ​റ്റി​ൽ തെ​ളി​ഞ്ഞു​കി​ട​ന്ന വെ​ള്ള​വും ക​ല​ങ്ങി​മ​റി​ഞ്ഞു. വി​വ​ര​മ​റി​ഞ്ഞ് കി​ണ​റു​കാ​ണാ​ൻ നി​ര​വ​ധി ആ​ളു​ക​ളും എ​ത്തി​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള കി​ണ​റാ​ണ് ഇ​ടി​ഞ്ഞുതാ​ഴ്ന്ന​ത്.