മ​രം മു​റി​ക്കു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി​ക്കു പ​രി​ക്ക്
Friday, May 22, 2020 10:17 PM IST
അ​ന്പ​ല​പ്പു​ഴ: കാ​റ്റാ​ടി​മ​രം മു​റി​ക്കു​ന്ന​തി​നി​ട​യി​ൽ മ​രം വെ​ട്ട് തൊ​ഴി​ലാ​ളി​ക്കു പ​രി​ക്ക്. പ​ത്ത​നം​തി​ട്ട ചി​റ്റാ​ർ പ​ള്ളി​പ്പ​റ​ന്പി​ൽ സു​രേ​ഷി (50)​നാ​ണ് പ​രി​ക്കേ​റ്റ​ത്. തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​ഖ​ത്തെ കാ​റ്റാ​ടി​മ​രം മു​റി​ച്ചുമാ​റ്റാ​ൻ ശ്ര​മി​ക്കു​ന്നതിനിട​യി​ൽ ദേ​ഹ​ത്തേ​ക്കു മ​റി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഗു​രു​ത​രപ​രി​ക്കു​ക​ളോ​ടെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​ദ്ദേ​ഹ​ത്തെ ശ​സ്ത്ര​ക്രി​യയ്​ക്കു ശേ​ഷം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റി. തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​ഖ​ത്തു​നി​ന്നു കാ​റ്റാ​ടി​മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളോ​ടൊ​പ്പം എ​ത്തി​യ​താ​ണ് സു​രേ​ഷ്.