സൗ​ജ​ന്യറേ​ഷ​ന്‍ ക്ര​മ​ക്കേ​ട്: ര​ണ്ടു കടക​ളു​ടെ അം​ഗീ​കാ​രം റ​ദ്ദാ​ക്കി
Wednesday, April 8, 2020 10:25 PM IST
ആ​ല​പ്പു​ഴ: സൗ​ജ​ന്യ റേ​ഷ​ന്‍ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​തീ​വ ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ള്‍ കാ​ണ​പ്പെ​ട്ട അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്കി​ലെ എ​ആ​ര്‍​ഡി 30, 57 എ​ന്നീ ഡി​പ്പോ​ക​ളു​ടെ അം​ഗീ​കാ​രം താ​ത്കാ​ലി​ക​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​താ​യി ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കും.

ആ​ദ​രിച്ചു

എ​ട​ത്വ: ലോ​കാ​രോ​ഗ്യ ദി​ന​ത്തി​ൽ ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ദ​രം. ത​ല​വ​ടി പ്രാ​ഥ​മി​കാരോഗ്യ കേ​ന്ദ്ര​ത്തി​ലെ ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സു​മാ​രാ​യ മേ​രി ജെ​യി​ൻ, റെ​സീ​ന, പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക ഗീ​ത പ്ര​കാ​ശ്, ആ​ശ​പ്ര​വ​ർ​ത്ത​ക ബി​ന്ദു ന​ന്ദ​ന, വോ​ള​ന്‍റി​യ​ർ​മാ​രാ​യ പ്ര​ശാ​ന്ത് ച​ന്ദ്ര​ൻ, ശം​ഭു ന​ന്പൂ​തി​രി, അ​ന​ന്തകൃ​ഷ്ണ​ൻ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.