മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി
Monday, March 30, 2020 9:58 PM IST
മ​ങ്കൊ​ന്പ്: പു​ളി​ങ്കു​ന്നി​ലെ പ​ട​ക്ക നി​ർ​മാ​ണ ശാ​ല​യി​ലു​ണ്ടാ​യ തീ​പി​ടിത്തം മൂ​ലം മ​ര​ണം അ​ട​ഞ്ഞ ആ​റു​തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് 10 ല​ക്ഷം രൂ​പ​യും, തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മ​റ്റു നാ​ലു പേ​ർ​ക്ക് അ​ടി​യ​ന്ത​ര ധ​ന സ​ഹാ​യ​വും ന​ൽ​ക​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​നും മു​ൻ കു​ട്ട​നാ​ട് എം​എ​ൽ​എ​യു​മാ​യ ഡോ. ​കെ.​സി. ജോ​സ​ഫ് മു​ഖ്യ മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി.
ദു​ര​ന്ത​ത്തി​ൽപെ​ട്ട എ​ല്ലാ തൊ​ഴി​ലാ​ളി​ക​ളും തി​ക​ച്ചും നി​ർ​ധന കു​ടും​ബാം​ഗ​ങ്ങ​ൾ ആ​യ​തി​നാ​ലും ലോ​ക് ഡൗ​ൺ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലും ഇ​വ​രു​ടെ നി​സ്സ​ഹാ​യ അ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നു അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​ത്തി​ന് അ​നു​മ​തി ന​ൽ​കി ഉ​ത്ത​ര​വ്‌ ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു