ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ സി​റ്റിം​ഗ് മാ​റ്റി​വ​ച്ചു
Monday, March 30, 2020 9:58 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ഇ​ന്നു രാ​വി​ലെ 11 മ​ണി​ക്ക് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ സി​റ്റിം​ഗ് കോ​വി​ഡ്19​നെ തു​ട​ർ​ന്ന് മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ഏ​പ്രി​ൽ മാ​സ​ത്തെ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ

ആ​ല​പ്പു​ഴ: എ​എ​വൈ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​ർ​ക്ക് റേ​ഷ​ൻ കാ​ർ​ഡി​ന് 30 കി​ലോ​ഗ്രാം അ​രി​യും അ​ഞ്ചു​കി​ലോ​ഗ്രാം ഗോ​ത​ന്പും സൗ​ജ​ന്യ​മാ​യും ഒ​രു കി​ലോ​ഗ്രാം പ​ഞ്ച​സാ​ര 21 രൂ​പ നി​ര​ക്കി​ലും ഏ​പ്രി​ൽ മാ​സ​ത്തി​ൽ ല​ഭി​ക്കും. മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട കാ​ർ​ഡു​ക​ളി​ലെ ഓ​രോ അം​ഗ​ത്തി​നും നാ​ലു​കി​ലോ​ഗ്രാം അ​രി​യും ഒ​രു​കി​ലോ​ഗ്രാം ഗോ​ത​ന്പും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.
പൊ​തു​വി​ഭാ​ഗം സ​ബ്സി​ഡി വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​ർ​ക്ക് കാ​ർ​ഡൊ​ന്നി​ന് 15 കി​ലോ​ഗ്രാം അ​രി സൗ​ജ​ന്യ​മാ​യും കി​ലോ​യ്ക്ക് 17 രൂ​പ നി​ര​ക്കി​ൽ മൂ​ന്നു​കി​ലോ​ഗ്രാം ആ​ട്ട​യും ല​ഭി​ക്കും. പൊ​തു​വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​ർ​ക്ക് 15 കി​ലോ​ഗ്രാം അ​രി സൗ​ജ​ന്യ​മാ​യും കി​ലോ​യ്ക്ക് 17 രൂ​പ നി​ര​ക്കി​ൽ മൂ​ന്നു​കി​ലോ​ഗ്രാം ആ​ട്ട​യും ല​ഭി​ക്കും.