പുളിംകുന്നിൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ക​ള​ക്‌​ട​ര്‍ സ​ന്ദ​ര്‍​ശി​ച്ച് ക്യാ​മ്പി​ലേ​ക്കു മാ​റ്റി
Sunday, March 29, 2020 10:11 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ്-19 നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍, കൂ​ട്ട​നാ​ട് പു​ളിംകു​ന്നി​ല്‍ താ​മ​സി​ച്ചി​രു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ക​ള​ക്‌​ട​ര്‍ എം. ​അ​ഞ്ജ​ന ഇ​ന്ന​ലെ സ​ന്ദ​ര്‍​ശി​ച്ചു.

പു​ളിംകുന്ന് എട്ടാം വാ​ര്‍​ഡി​ലെ ഒ​രു വീ​ട്ടി​ല്‍ ഒ​ന്നി​ച്ച് താ​മ​സി​ച്ചി​രു​ന്ന 40 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് സ​ന്ദ​ര്‍​ശി​ച്ച് വി​വ​ര​ങ്ങ​ള്‍ ആ​രാ​ഞ്ഞ​ത്. ഇ​വ​രു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് പു​ളി​ംകുന്ന് സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലേ​ക്കു മാ​റ്റി. നാ​ലു​പേ​ർ വീ​തം ഒ​രു മു​റി​യി​ലെ​ന്ന ത​ര​ത്തി​ല്‍ അ​വ​ര്‍​ക്കു​ള്ള താ​മ​സം, പ്ര​ത്യേ​ക ശു​ചി​മു​റി സൗ​ക​ര്യ​ംഎ​ന്നി​വ ഒ​രു​ക്കി ന​ല്‍​കി. ഭ​ക്ഷ​ണം ഉ​ള്‍​പ്പെടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി ന​ല്‍​കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യേ​യും വി​ല്ലേ​ജ് ഓ​ഫീ​സ​റേ​യും ചു​മ​ത​ല​പ്പെ​ടു​ത്തി. തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് അ​വ​ര്‍​ക്കി​ഷ്‌​ട​മു​ള്ള ഭ​ക്ഷ​ണം പാ​കം​ചെ​യ്തു ക​ഴി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ള്‍ കൃ​ത്യ​മാ​യി എ​ത്തി​ച്ചു ന​ല്‍​കാ​നും ക​ള​ക്‌​ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ ആ​ദ്യ ഘ​ട്ട പ​ല​വ്യ​ഞ്ജ​ന​ങ്ങ​ള്‍ ക​ള​ക്‌​ട​ര്‍ നേ​രി​ട്ട് വി​ത​ര​ണം ചെ​യ്തു.

ദു​ര​ന്തനി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട‌​ട​ര്‍ ആ​ശാ സി. ​ഏ​ബ്ര​ഹാം, പു​ളി​ംകു​ന്ന് പ​ഞ്ചാ​ത്ത് പ്ര​സി​ഡ​ന്‍റ് ബെ​ന്നി​ച്ച​ന്‍ മ​ണ്ണ​ങ്ക​ര​ത്ത​റ, കു​ട്ട​നാ​ട് ത​ഹ​സി​ല്‍​ദാ​ര്‍ ര​വീ​ന്ദ്ര​നാ​ഥ പ​ണി​ക്ക​ര്‍, ഡ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ എ​സ്. സു​ഭാ​ഷ്, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ ക​ള​ക്‌​ട​റോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.