നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു വി​ധേ​മാ​യി നെ​ല്ലു​സം​ഭ​ര​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന്
Wednesday, March 25, 2020 10:05 PM IST
ആ​ല​പ്പു​ഴ : കു​ട്ട​നാ​ട്ടി​ലെ മി​ക്ക പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും വി​ള​വെ​ടു​പ്പും സം​ഭ​ര​ണ​വും പു​രോ​ഗ​മി​ക്കു​ന്ന വേ​ള​യി​ലാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന ഭാ​ഗ​മാ​യി ശ​ക്ത​മാ​യ നി​യ​ന്ത്ര​ണം രാ​ജ്യ​ത്താ​ക​മാ​നം നി​ല​വി​ൽ വ​ന്ന​ത്. ഇ​തെ തു​ട​ർ​ന്ന് വി​ള​വെ​ടു​പ്പും സം​ഭ​ര​ണ​വും പൂ​ർ​ണ​മാ​യും മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. രോ​ഗ​സ്ഥി​തി നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ൽ അ​നി​വാ​ര്യ​മാ​ണ്. നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​യി ക​ർ​ഷ​ക​ർ​ക്ക് വി​ള​വെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നും സം​ഭ​ര​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നും അ​വ​സ​രം ഒ​രു​ക്ക​ണം.
രോ​ഗ​പ്ര​തി രോ​ധ നി​യ​ന്ത്ര​ണ​ങ്ങ​ൾ സം​ഭ​ര​ണ​ത്തെ ബാ​ധി​ക്കാ​ത്ത​വി​ധം ആ​വ​ശ്യ​മാ​യ മു​ൻ ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ളോ​ടെ ഈ ​വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം. രോ​ഗ​പ്ര​തി​രോ​ധ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു​ള്ളി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​യി വി​ള​വെ​ടു​പ്പും സം​ഭ​ര​ണ​വും പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ള​ക്‌​ട​റെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൃ​ഷി, ഭ​ഷ്യ, സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി​മാ​ർ​ക്കു നി​വേ​ദ​നം ന​ൽ​കു​ന്ന​തി​നും നേ​തൃയോ​ഗം തീ​രു​മാ​നി​ച്ചു.
ക​ർ​ഷ​ക​രു​ടെ അ​ധ്വാ​ന​ത്തി​ന്‍റെ ഫ​ല​വും ആ​കെ തു​ക​യു​മാ​ണ് നെ​ൽ​കൃ​ഷി​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​വ​രു​മാ​നം. ഈ ​വ​രു​മാ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണെ​ന്നും എ​ൻ​സി​പി കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ​യാ​യി​രു​ന്നു നേ​തൃ​യോ​ഗം ചേ​ർ​ന്ന​ത്. പ്ര​സി​ഡ​ന്‍റ് ഷാ​ജി തോ​ട്ടു​ക​ട​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് കെ. ​തോ​മ​സ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. സ​ന്തോ​ഷ് കു​മാ​ർ, എ​ൻ​വൈ​സി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​ചാ സി. ​മാ​ത്യു, അ​ജി കോ​ശി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.