ലോ​ക്ക് ഡൗ​ണ്‍ : കർശന നടപടികളുമായി പോലീസ്
Tuesday, March 24, 2020 10:00 PM IST
ആ​ല​പ്പു​ഴ/​അ​ന്പ​ല​പ്പു​ഴ: സ​ർ​ക്കാ​രി​ന്‍റെ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശം അ​നു​സ​രി​ക്കാ​തെ ഒ​രു വി​ഭാ​ഗം ജ​ന​ങ്ങ​ൾ. കോ​വി​ഡ് 19 ആ​ശ​ങ്ക ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന​ത്ത് ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഇ​തൊ​ന്നും ബാ​ധ​ക​മ​ല്ലെ​ന്ന മ​നോ​ഭാ​വ​ത്തോ​ടെ പു​റ​ത്തി​റ​ങ്ങി​യ​വ​ർ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി പോ​ലീ​സും രം​ഗ​ത്തെ​ത്തി. അ​വ​ശ്യ സ​ർ​വീ​സ​ല്ലാ​ത്ത ക​ട​ക​ൾ തു​റ​ക്ക​രു​തെ​ന്ന് പ്ര​ത്യേ​ക നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും ഈ ​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടാ​ത്ത നി​ര​വ​ധി ക​ട​ക​ളാ​ണ് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ച​ത്.

ആ​ല​പ്പു​ഴ​യി​ൽ പു​ല​യ​ൻ​വ​ഴി മാ​ർ​ക്ക​റ്റി​ല​ട​ക്കം സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ നി​ര​വ​ധി ആ​ളു​ക​ളാ​ണ് എ​ത്തി​യ​ത്. ക്ഷാ​മം ഉ​ണ്ടാ​യേ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​യി നി​ര​വ​ധി പേ​ർ എ​ത്തി​യി​രു​ന്നു. ഒ​ടു​വി​ൽ പോ​ലീ​സെ​ത്തി വ​രി നി​ൽ​ക്കു​ന്ന​വ​രോ​ട് സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. സ​ക്ക​റി​യ ബ​സാ​റി​നു സ​മീ​പം തു​റ​ന്നി​രു​ന്ന അ​ക്വേ​റി​യ​വും അ​ട​പ്പി​ച്ചു. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും മ​റ്റും ചെ​റു​കി​ട ചാ​യ​ക്ക​ട​ക​ൾ പോ​ലു​ള്ള​വ രാ​വി​ലെ തു​റ​ന്നി​രു​ന്നു.

ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച് ഹോ​ട്ട​ലി​ൽ ഇ​രു​ത്തി ഭ​ക്ഷ​ണം ന​ല്കി​യ​തി​ന് ആ​ല​പ്പു​ഴ​യി​ലെ ര​ണ്ട് ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ പു​ന്ന​പ്ര പോ​ലീ​സ് കേ​സു​മെ​ടു​ത്തി​ട്ടു​ണ്ട്. അ​തേ​സ​മ​യം പൊ​തു​വേ ഏ​റെ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന മു​ല്ല​യ്ക്ക​ൽ തെ​രു​വ് ഏ​ക​ദേ​ശം ശൂ​ന്യ​മാ​യി​രു​ന്നു. ചു​രു​ക്കം ചി​ല സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളൊ​ഴി​ച്ചാ​ൽ ആ​ൾ സ​ഞ്ചാ​ര​വും താ​ര​ത​മ്യേ​ന ഇ​തു​വ​ഴി കു​റാ​യി​രു​ന്നു.

നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ൽ പു​ല​ർ​ച്ചെ മു​ത​ൽ ചെ​മ്മീ​ൻ പീ​ലിം​ഗും ന​ട​ന്നു. നി​ര​വ​ധി സ്ത്രീ​ക​ളാ​ണ് പീ​ലിം​ഗ് ഷെ​ഡു​ക​ളി​ൽ ഈ ​ജോ​ലി​യി​ലേ​ർ​പ്പെ​ട്ട​ത്. ഇ​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ​തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി ഷെ​ഡു​ക​ൾ അ​ട​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ഇ​വ വീ​ണ്ടും തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ച​താ​യും ആ​ക്ഷേ​പ​മു​ണ്ട്. അ​ന്പ​ല​പ്പു​ഴ മേ​ഖ​ല​യി​ൽ അ​ന​ധി​കൃ​ത​മാ​യി തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ച ക​ട​ക​ളെ​ല്ലാം സി​ഐ ടി. ​മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് എ​ത്തി അ​ട​പ്പി​ച്ചു.

അ​ന്പ​ല​പ്പു​ഴ, പു​ന്ന​പ്ര സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​ക​ളി​ലും പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യും ന​ട​ന്നു. അ​നു​വ​ദി​ച്ച​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രു​മാ​യി സ​ർ​വീ​സ് ന​ട​ത്തി​യ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ് പോ​ലീ​സ് മു​ന്ന​റി​യി​പ്പും ന​ൽ​കി. നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ബിവറേജസ് ഷോപ്പുകൾ ക്കു മുന്നിലും രാവിലെ ന ല്ലതിരക്ക് അനുഭവപ്പെട്ടിരുന്നു.