മ​ക്ക​ളെ ദൈ​വ​സ്നേ​ഹ​ത്തി​ൽ വ​ള​ർ​ത്ത​ണം: മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ
Friday, February 28, 2020 10:53 PM IST
ച​ങ്ങ​നാ​ശേ​രി: മ​ക്ക​ൾ​ക്ക് ദൈ​വ​സ്നേ​ഹം പ​ക​ർ​ന്ന് വ​ള​ർ​ത്താ​ൻ മാ​താ​പി​താ​ക്ക​ൾ​ക്കു ക​ഴി​യ​ണ​മെ​ന്ന് മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ. പാ​റേ​ൽ​പ​ള്ളി മൈ​താ​ന​ത്തു ന​ട​ക്കു​ന്ന ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നി​ൽ വി​ശു​ദ്ധ​കു​ർ​ബാ​ന അ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.
മ​ക്ക​ൾ​ക്ക് എ​ല്ലാ സു​ഖ​സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കി വ​ള​ർ​ത്താ​ൻ നാം ​ശ്ര​ദ്ധി​ക്കു​ന്പോ​ൾ ദൈ​വ​സ്നേ​ഹം പ​ക​ർ​ന്നു ന​ൽ​കാ​ൻ നാം ​താ​ല്പ​ര്യം കാ​ട്ടു​ന്നി​ല്ല. വ​ച​നം ന​ൽ​കി വ​ള​ർ​ത്തു​ന്ന മ​ക്ക​ൾ ലോ​ക​സു​ഖ​ങ്ങ​ൾ​ക്കാ​യി വ്യ​ഗ്ര​ത കാ​ട്ടി​ല്ലെ​ന്നും ബി​ഷ​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.
ക്ഷ​മ​യി​ല്ലാ​ത്ത​താ​ണ് ഇ​ന്ന​ത്തെ പ​ല​കു​ടും​ബ​ങ്ങ​ളു​ടേ​യും നാ​ശ​ത്തി​നു കാ​ര​ണ​മെ​ന്നും സ്വ​ന്തം സ​ഹോ​ദ​ര​നെ ദ്വേ​ഷി​ക്കു​ന്ന​വ​ന് ദൈ​വ​ത്തെ സ്നേ​ഹി​ക്കാ​നാ​വി​ല്ലെ​ന്നും മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ പ​റ​ഞ്ഞു.
ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്നു സ​മാ​പി​ക്കും. ഇ​ന്നു രാ​വി​ലെ പ​ത്തു മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ സ​ന്യ​സ്ത സം​ഗ​മം ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ വി​ശു​ദ്ധ​കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. 5.30ന് ​ഫാ.​ഡാ​നി​യ​ൽ പൂ​വ​ണ്ണ​ത്തി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.