കു​രു​ന്നു​ക​ളുടെ ജൈ​വ​കൃ​ഷി​ വി​ള​വെ​ടു​പ്പിനു ക​ള​ക്‌​ട​റെ​ത്തി
Friday, February 28, 2020 10:51 PM IST
എ​ട​ത്വ: സ്കൂ​ൾ മു​റ്റ​ത്ത് കു​രു​ന്നു​ക​ൾ ന​ട്ടു​പ​രി​പാ​ലി​ച്ചി​രു​ന്ന ജൈ​വ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ന്നു. എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് എ​ൽ​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ ന​ട്ടു വ​ള​ർ​ത്തി​യ ഔ​ഷ​ധ നെ​ൽ​ക്കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പാ​ണു ന​ട​ന്ന​ത്. കൃ​ഷി കാ​ണാ​നും വി​ള​വെ​ടു​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്താ​നും ക​ള​ക്‌​ട​ർ എം. ​അ​ഞ്ജ​ന സ്കൂ​ളി​ലെ​ത്തി​യ​ത് വി​ദ്യാ​ർ​ഥി​ക​ളി​ലും ആ​വേ​ശ​മു​യ​ർ​ത്തി.

120 ദി​വ​സ​ത്തെ വി​ള​വെ​ത്തി​യ നെ​ൽ​ച്ചെ​ടി​ക​ളാ​യി​രു​ന്നു ഇ​ന്ന​ലെ വി​ള​വെ​ടു​ത്ത​ത്. നെ​ൽ​വി​ത്ത് വ​യ​നാ​ട്ടി​ൽ നി​ന്നു​മാ​ണ് എ​ത്തി​ച്ച​ത്. രാ​സ​വ​ള​ങ്ങ​ളോ കീ​ട​നാ​ശി​നി​ക​ളോ പ്ര​യോ​ഗി​ക്കാ​തെ​യാ​യിരുന്നുകൃ​ഷി​. കീ​ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ര​ക്ഷ​നേ​ടാ​ൻ ചു​റ്റും ചെ​ണ്ടു​മ​ല്ലി​യും ന​ട്ടു പി​ടി​പ്പി​ച്ചു. നെ​ല്ല് കു​ത്തി കു​ട്ടി​ക​ൾ​ക്കു ത​ന്നെ ഉ​പ​യോ​ഗി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ഠം ഒ​ന്ന് പാ​ട​ത്തേ​ക്ക് എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു കൃ​ഷി. താ​ഴ്ച​യി​ൽ കു​ഴി​യെ​ടു​ത്ത ശേ​ഷം അ​ര​യ​ടി​യോ​ളം ചെ​ളി​ക്ക​ട്ട ഇ​ട്ടാ​ണ് കൃ​ഷി​ക്കാ​യി സ്കൂ​ൾ മു​റ്റ​ത്ത് നി​ലം ഒ​രു​ക്കി​യ​ത്.

മാ​നേ​ജ​ർ ഫാ. ​മാ​ത്യു ചൂ​ര​വ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ട്ട​നാ​ട് വി​ക​സ​ന ഏ​ജ​ൻ​സി വൈ​സ് ചെ​യ​ർ​മാ​ൻ ജോ​യി​ക്കു​ട്ടി ജോ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​നു ഐ​സ​ക് രാ​ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ൻ​സി സോ​ണി, പോ​ളി തോ​മ​സ്, കൃ​ഷി അ​സി. ഡ​യ​റ​ക്‌​ട​ർ എ​ൻ. ര​മാ​ദേ​വി, ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എ​ൻ. ഭാ​മി​നി, പ​ഞ്ചാ​യ​ത്തം​ഗം മീ​ര, ജ​യ​കൃ​ഷ്ണ​ൻ, പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ലി​ൻ​സ് മേ​രി, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.