ഓ​ണാ​ട്ടു​ക​ര ഉ​ത്സ​വ ല​ഹ​രി​യി​ൽ, ചെ​ട്ടി​കു​ള​ങ്ങ​ര കും​ഭ​ഭ​ര​ണി ഇ​ന്ന്
Friday, February 28, 2020 10:51 PM IST
മാ​വേ​ലി​ക്ക​ര : ഓ​ണാ​ട്ടു​ക​ര​യി​ൽ കു​ഭ​മാ​സ​ത്തി​ലെ ശി​വ​രാ​ത്രി നാ​ളി​ൽ ആ​രം​ഭി​ച്ച കു​ഭ​ഭ​ര​ണി മ​ഹോ​ത്സ​വ ആ​ഘോ​ഷ​ങ്ങ​ൾ ഇ​ന്ന് കെ​ട്ടു​ത്സ​വ​ങ്ങ​ളാ​യി ക്ഷേ​ത്ര​സ​ന്നി​ധി​യി​ലെ ക​ളി​ക്ക​ണ്ട​ത്തി​ൽ അ​ണി​നി​ര​ക്കും. ശി​വ​രാ​ത്രി മു​ത​ൽ ആ​രം​ഭി​ച്ച വ​ഴി​പാ​ട് കു​ത്തി​യോ​ട്ട​ങ്ങ​ൾ ഇ​ന്ന് അ​മ്മ​യ്ക്കു മു​ന്പി​ൽ എ​ത്തി​ച്ചേ​രും. കു​ത്തി​യോ​ട്ട വ​ഴി​പാ​ട് വീ​ടു​ക​ളി​ൽ നി​ന്നും കു​ത്തി​യോ​ട്ട​ബാ​ല​ൻ​മാ​രെ ക്ഷേ​ത്ര​സ​ന്നി​ധി​യി​ലെ​ത്തി​ച്ചു ചൂ​ര​ൽ മു​റി​യു​ന്ന​തോ​ടെ കു​ത്തി​യോ​ട്ട വ​ഴി​പാ​ടി​നു പൂ​ർ​ണ​ത​യാ​കും.

ഓ​ണാ​ട്ടു​ക​ര​യി​ൽ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന കെ​ട്ടു​കാ​ഴ്ച​ക​ൾ ലോ​ക​പ്ര​ശ​സ്ത​മാ​ണ് ലോ​ക​ത്തി​ൽ അ​ങ്ങോ​ള​മി​ങ്ങോ​ള​മു​ള്ള ശ​ില്പ​സൗ​ന്ദ​ര്യ ആ​രാ​ധ​ക​ർ എ​ത്തി​ച്ചേ​രു​ന്ന സം​ഗ​മ​വേ​ദി​കൂ​ടി​യാ​ണ് ഈ ​തി​രു​വു​ത്സ​വം. ദാ​രു​ശി​ല്പ​രൂ​പ​ഭം​ഗി​യി​ൽ ദൃ​ശ്യ​വി​സ്മ​യ​ങ്ങ​ൾ പ​ക​രു​ന്ന​തും ഗ്രാ​മ​ത്തി​ന്‍റെ ത​ന​ത് കാ​ർ​ഷി​ക​സം​സ്കാ​ര​ത്തെ വി​ളി​ച്ചോ​തു​ന്ന​തു​മാ​യ ഈ ​മ​ഹാ​സം​ഗ​മ​ത്തി​നാ​ണ് ഓ​ണാ​ട്ടു​ക​ര ഇ​ന്ന് വേ​ദി​യാ​കു​ന്ന​ത്. ശി​വ​രാ​ത്രി​മു​ത​ൽ കും​ഭ​ഭ​ര​ണി​വ​രെ​യു​ള്ള ദി​ന​ങ്ങ​ൾ ഈ​നാ​ടും നാ​ട്ടു​കാ​രും ഒ​രേ ​മ​ന​സോ​ടെ കൈ-​മെ​യ് മ​റ​ന്ന് അ​ധ്വാ​നി​ക്കു​ന്ന​തി​ന്‍റെ ഫ​ല​മാ​ണ് അം​ബ​ര​ചും​ബി​ക​ളാ​യ കെ​ട്ടു​കാ​ഴ്ച​ക​ൾ.

വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ 13 ക​ര​ക്കാ​രു​ടെ​യും കെ​ട്ടു​കാ​ഴ്ച ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ചേ​രും. ക്ഷേ​ത്ര തി​രു​മു​ന്പി​ൽ ദേ​വി​യെ ദ​ർ​ശി​ച്ച് അ​നു​ഗ്ര​ഹം നേ​ടി ഈ​രേ​ഴ​തെ​ക്ക്, ഈ​രേ​ഴ​വ​ട​ക്ക്, കൈ​ത​തെ​ക്ക്, കൈ​ത​വ​ട​ക്ക്, ക​ണ്ണ​മം​ഗ​ലം​തെ​ക്ക്, ക​ണ്ണ​മം​ഗ​ലം​വ​ട​ക്ക്, പേ​ള, ക​ട​വൂ​ർ, ആ​ഞ്ഞി​ലി​പ്ര, മ​റ്റം​വ​ട​ക്ക്, മ​റ്റം​തെ​ക്ക്, മേ​നാ​ന്പ​ള്ളി, ന​ട​യ്കാ​വ് എ​ന്നി​ങ്ങ​നെ ക​ര​ക​ളു​ടെ ക്ര​മം അ​നു​സ​രി​ച്ച് കെ​ട്ടു​കാ​ഴ്ച​ക​ൾ കാ​ഴ്ച​ക​ണ്ട​ത്തി​ൽ അ​ണി​നി​ര​ക്കും. പു​ല​ർ​ച്ചെ മൂ​ന്നി​നു ജീ​വ​ത​യി​ൽ എ​ഴു​ന്ന​ള്ളു​ന്ന ദേ​വി തെ​ക്കെ​മു​റ്റ​ത്തെ വേ​ല​ക​ളി​യും കു​ള​ത്തി​ൽ വേ​ല​ക​ളി​യും ദ​ർ​ശി​ച്ച് ക​ര​ക്കാ​ർ സ​മ​ർ​പ്പി​ച്ച കെ​ട്ടു​കാ​ഴ്ച​ക​ൾ​ക്കു മു​ന്പി​ലെ​ത്തി ക​ര​ക്കാ​രെ​യും ഭ​ക്ത​രെ​യും അ​നു​ഗ്ര​ഹി​ച്ചു മ​ട​ങ്ങു​ന്ന​തോ​ടെ കും​ഭ ഭ​ര​ണി മ​ഹോ​ത്സ​വ​ങ്ങ​ൾ​ക്കു സ​മാ​പ​നം കു​റി​ക്കും.

ആ​ചാ​ര​ശു​ദ്ധി​യോ​ടെ​യും ചി​ട്ട​വ​ട്ട​ങ്ങ​ളോ​ടെ​യും കു​ത്തി​യോ​ട്ട​ങ്ങ​ൾ ചെ​ട്ടി​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ചേ​രും. രാ​വി​ലെ ആ​റു​മു​ത​ൽ കു​ത്തി​യോ​ട്ട വീ​ടു​ക​ളി​ൽ നി​ന്നും കു​ത്തി​യോ​ട്ട ഘോ​ഷ​യാ​ത്ര​ക​ൾ ആ​രം​ഭി​ക്കും. ബാ​ല​ന്മാ​രെ ഒ​രു​ക്കി ത​ല​യി​ൽ കി​ന്ന​രി​വ​ച്ച തൊ​പ്പി, മ​ണി​മാ​ല, ക​യ്യി​ൽ മ​ടു​വും കാ​പ്പും എ​ന്നി​വ ധ​രി​പ്പി​ച്ച ശേ​ഷം ദേ​ഹ​മാ​സ​ക​ലം ക​ള​ഭം പൂ​ശി ത​റ്റു​ടു​പ്പി​ച്ച് അ​തി​നു മു​ക​ളി​ലാ​യി വാ​ഴ​യി​ല വാ​ട്ടി​ക്കെ​ട്ടി അ​ര​മ​ണി ചാ​ർ​ത്തി, ഇ​രു​കൈ​ക​ളും ശി​ര​സി​നു മു​ക​ളി​ൽ ചേ​ർ​ത്തു പി​ടി​ച്ച് കൈ​യി​ൽ പ​ഴു​ക്കാ​പ്പാ​ക്ക് ത​റ​ച്ച ക​ത്തി പി​ടി​പ്പി​ച്ചു​മാ​ണ് ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. താ​ല​പ്പൊ​ലി, വാ​ദ്യ​മേ​ള​ങ്ങ​ൾ, മ​റ്റു നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ൾ എ​ന്നി​വ​യും കു​ത്തി​യോ​ട്ട ഘോ​ഷ​യാ​ത്ര​യ്ക്കു കൊ​ഴു​പ്പേ​കും. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ കു​ത്തി​യോ​ട്ട വീ​ടു​ക​ളി​ലും, കു​തി​ര​ചു​വ​ടു​ക​ളി​ലും പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ളി​ലും ചൂ​ര​ൽ മു​റി​യ​ൽ ക​ർ​മ​വും ന​ട​ക്കും.

ഇ​ത്ത​വ​ണ ക​ര​ക​ളി​ൽ നി​ന്നും പു​റ​ത്തു നി​ന്നു​മാ​യി 12 ഓ​ളം കു​ത്തി​യോ​ട്ട​ങ്ങ​ളാ​ണു​ള്ള​ത്. ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​പോ​ലും ചെ​ട്ടി​കു​ള​ങ്ങ​ര​യി​ലെ ഓ​രോ വീ​ടു​ക​ളി​ലും വി​രു​ന്നു​കാ​ർ ധാ​രാ​ള​മെ​ത്തു​ന്ന ദി​വ​സം കൂ​ടി​യാ​ണി​ത്. ഭ​ര​ണി സ​ദ്യ​യി​ൽ ഓ​ണാ​ട്ടു​ക​ര​ക്കാ​ർ​ക്ക് ഒ​ഴി​ച്ചു കൂ​ടാ​നാ​കാ​ത്ത വി​ഭ​വ​മാ​ണ് കൊ​ഞ്ചും മാ​ങ്ങ​യും. കും​ഭ​ഭ​ര​ണി​യാ​യാ​ൽ കൊ​ഞ്ചും മാ​ങ്ങ​യും ക​ച്ച​വ​ട​ക്കാ​രെ​കൊ​ണ്ട് ചെ​ട്ടി​കു​ള​ങ്ങ​ര ആ​കെ നി​റ​ഞ്ഞു. കു​ത്തി​യോ​ട്ട​ങ്ങ​ൾ ക്ഷേ​ത്ര​വ​ള​പ്പി​ൽ 130 വോ​ള​ന്‍റി​യ​ർ​മാ​ർ നി​യ​ന്ത്രി​ക്കും. ക്ഷേ​ത്ര​ത്തി​ന്‍റെ തെ​ക്ക്, കി​ഴ​ക്ക്, വ​ട​ക്ക് വ​ശ​ങ്ങ​ളി​ലു​ള്ള ഗേ​റ്റു​ക​ളി​ലൂ​ടെ എ​ത്തു​ന്ന കു​ത്തി​യോ​ട്ട​ങ്ങ​ളെ മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ അ​ക​ത്തേ​ക്കു പ്ര​വേ​ശി​പ്പി​ക്കും. കു​ത്തി​യോ​ട്ടം ന​ട​ത്തു​ന്ന വ​ഴി​പാ​ടു​കാ​ര​നൊ​പ്പ​മു​ള്ള 25 പേ​ർ​ക്കും കു​ത്തി​യോ​ട്ട കു​ട്ടി​ക​ൾ​ക്കും ആ​ശാ​നും മാ​ത്ര​മേ ന​ട​പ്പ​ന്ത​ലി​ലെ​ത്തി തി​രു​മു​ന്പി​ൽ നി​ൽ​ക്കാ​ൻ അ​നു​വാ​ദ​മു​ള​ളു. വൈ​കു​ന്നേ​രം നാ​ലോ​ടെ ക​ര​ക​ളു​ടെ ക്ര​മ​ത്തി​ൽ കെ​ട്ടു​കാ​ഴ്ച വ​ര​വ് തു​ട​ങ്ങും.

ഏ​ഴോ​ടെ 13 കെ​ട്ടു​കാ​ഴ്ച​ക​ളും കാ​ഴ്ച​ക്ക​ണ്ട​ത്തി​ൽ അ​ണി​നി​ര​ക്കും. കെ​ട്ടു​കാ​ഴ്ച​ക​ൾ ക​ട​ന്നു​വ​രു​ന്ന വ​ഴി​യി​ൽ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു​മു​ത​ൽ നാ​ളെ രാ​വി​ലെ എ​ട്ടു​വ​രെ വാ​ഹ​ന​പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല. ഇ​ന്നു രാ​ത്രി എ​ട്ടി​നു ന​ട​ക്കു​ന്ന കും​ഭ​ഭ​ര​ണി സ​മ്മേ​ള​നം തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡം​ഗം കെ.​എ​സ്. ര​വി ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ളെ പു​ല​ർ​ച്ചെ മൂ​ന്നി​നു വേ​ല​ക​ളി​യും 3.30 നു ​കെ​ട്ടു​കാ​ഴ്ച​ക​ൾ​ക്കു മു​ന്പി​ൽ ഭ​ഗ​വ​തി​യു​ടെ എ​ഴു​ന്ന​ള്ള​ത്തും ന​ട​ക്കും. ക്ഷേ​ത്ര​ത്തി​ന്‍റെ നാ​ലു ദി​ശ​ക​ളി​ലും വാ​ഹ​ന​പാ​ർ​ക്കിം​ഗ് സം​വി​ധാ​നം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ഈ​രേ​ഴ തെ​ക്ക് കാ​രി​ക്കു​ള​ങ്ങ​ര ക​ണ്ടി​യൂ​ർ തെ​ക്കേ​ന​ട റോ​ഡ് റെ​സ്ക്യൂ​വേ​യാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്നും ക​ണ്‍​വ​ൻ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഭ​ര​ണി പ്ര​മാ​ണി​ച്ച് ഇ​ന്ന് കെ​എ​സ്ആ​ർ​ടി​സി യു​ടെ മാ​വേ​ലി​ക്ക​ര, കാ​യം​കു​ളം, ക​രു​നാ​ഗ​പ്പ​ള്ളി, തി​രു​വ​ല്ല ഡി​പ്പോ​ക​ളി​ൽ നി​ന്ന് ചെ​ട്ടി​കു​ള​ങ്ങ​ര വ​ഴി അ​ധി​ക ബ​സ് സ​ർ​വീ​സ് ഉ​ണ്ടാ​കും.