അ​രൂ​രി​ലെ പു​തി​യ മ​ത്സ്യ​മാ​ർ​ക്ക​റ്റ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, February 27, 2020 11:00 PM IST
ആ​ല​പ്പു​ഴ: മ​ത്സ്യ​ഫെ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​രൂ​രി​ൽ പു​തു​താ​യി നി​ർ​മി​ച്ച മ​ത്സ്യ​മാ​ർ​ക്ക​റ്റ് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് ഫി​ഷ​റീ​സ് വ​കു​പ്പ് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ നി​ർ​വ​ഹി​ക്കും.
പ​രി​പാ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള മൈ​ക്രോ ഫി​നാ​ൻ​സ് വാ​യ്പ വി​ത​ര​ണം ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​നും, പ​ലി​ശ ര​ഹി​ത വാ​യ്പ വി​ത​ര​ണം എ.​എം. ആ​രി​ഫ് എം​പി​യും നി​ർ​വ​ഹി​ക്കും. ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ത്സ്യ​ഫെ​ഡ് ചെ​യ​ർ​മാ​ൻ പി.​പി. ചി​ത്ത​ര​ഞ്ജ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ണി പ്ര​ഭാ​ക​ര​ൻ, അ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​ര​ത്ന​മ്മ, മ​ത്സ്യ​ഫെ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ലോ​റ​ൻ​സ് ഹാ​രോ​ൾ​ഡ്, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.