ചെമ്മീ​ൻ​കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു
Friday, February 21, 2020 10:48 PM IST
പൂ​ച്ചാ​ക്ക​ൽ: പൊ​തു​ജ​ലാ​ശ​യ​ങ്ങ​ളി​ലെ മ​ത്സ്യ​സ​ന്പ​ത്ത് വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഫി​ഷ​റീ​സ് വ​കു​പ്പ് ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പൊ​തു​ജ​ലാ​ശ​ങ്ങ​ളി​ലെ മ​ത്സ്യ​വി​ത്ത് നി​ക്ഷേ​പം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വേ​ന്പ​നാ​ട്ട് കാ​യ​ലി​ൽ കാ​ര​ച്ചെ​മ്മീ​ൻ​കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു.
പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചു​തു​രു​ത്ത് ക​ട​വി​ൽ ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം പി.​എം. പ്ര​മോ​ദ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫി​ഷ​റീ​സ് ഡെ​പ്യു​ട്ടി ഡെ​യ​റ​ക്ട​ർ കെ.​സു​ഹൈ​ർ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ര​മേ​ശ് ശ​ശി​ധ​ര​ൻ, അ​സി​സ്റ്റ​ന്‍റ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ മി​നി​മോ​ൾ, ഫി​ഷ​റീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ജെ. പൊ​ന്ന​മ്മ, പ​ഞ്ചാ​യ​ത്ത് പ്രൊ​മോ​ട്ട​ർ​മാ​രാ​യ എ​സ്.​ശാ​ലി​നി, സ​ന്തോ​ഷ്, സു​നി​ത, അ​നീ​ഷ, ഫി​ഷ​റീ​സ് മോ​ട്ടി​വേ​റ്റ​ർ രേ​ഖ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കാ​ലാ​വ​സ്ഥ​യി​ലെ വ്യ​തി​യാ​നം, ജ​ല​മ​ലി​നീ​ക​ര​ണം, അ​മി​ത​ചൂ​ഷ​ണം, മ​ത്സ്യ​രോ​ഗ​ങ്ങ​ൾ എ​ന്നീ കാ​ര​ണ​ങ്ങ​ളാ​ൽ ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഉ​ൾ​നാ​ട​ൻ മ​ത്സ്യ​സ​ന്പ​ത്ത് പു​ന​രു​ജ്ജീ​വി​പ്പി​ച്ച് മ​ത്സ്യ ല​ഭ്യ​ത വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യാ​ണ് പൊ​തു ജ​ലാ​ശ​യ​ങ്ങ​ളി​ൽ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ക്കു​ന്ന​ത്. അ​ഴീ​ക്കോ​ട് സ​ർ​ക്കാ​ർ ഹാ​ച്ച​റി​യി​ൽ നി​ന്ന് എ​ത്തി​ച്ച 3.5 ല​ക്ഷം കാ​ര​ച്ചെ​മ്മീ​ൻ​കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് കാ​യ​ലി​ൽ നി​ക്ഷേ​പി​ച്ച​ത്. ആ​റ് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ 20 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.