പ്ര​തി​ഷേ​ധ​ദി​നം ആ​ച​രി​ച്ചു
Thursday, February 20, 2020 10:42 PM IST
കാ​യം​കു​ളം: എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക, അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക, ആ​ർ​ടി​ഇ ആ​ക്ടി​ന് വി​രു​ദ്ധ​മാ​യ അ​ധ്യാ​പ​ക​വി​ദ്യാ​ർ​ഥി അ​നു​പാ​തം അ​ട്ടി​മ​റി​ക്ക​രു​ത് തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് മാ​വേ​ലി​ക്ക​ര രൂ​പ​ത സ​മി​തി ഇ​ന്ന​ലെ പ്ര​തി​ഷേ​ധ ദി​ന​മാ​യി ആ​ച​രി​ച്ചു. ക​റ്റാ​നം പോ​പ്പ് പ​യ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും ക​റു​ത്ത ബാ​ഡ്ജ് ധ​രി​ച്ചു കൊ​ണ്ടാ​ണ് പ്ര​തി​ഷേ​ധ​ദി​നം ആ​ച​രി​ച്ച​ത്.

പ്ര​തി​ഷേ​ധ യോ​ഗം ഫാ. ​ഉ​മ്മ​ൻ പ​ടി​പ്പു​ര​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗി​ൽ​ഡ് രൂ​പ​താ പ്ര​സി​ഡ​ന്‍റ് സി.​ടി. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷൈ​നി ജോ​സ​ഫ്, അ​ല​ക്സ്.​എ.​ഡാ​നി​യേ​ൽ, എം.​ജി. സാ​റാ​മ്മ കോ​ശി, ബി​ന്ദു അ​ല​ക്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ല​പ്പു​ഴ രൂ​പ​ത വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ ദി​നാ​ച​ര​ണം രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​രാ​ജു ക​ള​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പി.​പി. റി​നോ​ൾ​ഡ്, സി​സ്റ്റ​ർ മേ​രി ദും​സി​യ​ർ, കെ.​ജെ. ഔ​സേ​ഫ്, ആ​നി​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.