ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ​യി​ൽ സാ​ന്പ​ത്തി​ക സ​ർ​വേ തു​ട​ങ്ങി
Thursday, February 20, 2020 10:42 PM IST
ചേ​ർ​ത്ത​ല: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഏ​ഴാ​മ​ത് സാ​ന്പ​ത്തി​ക സ​ർ​വേ ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ​യി​ൽ ആ​രം​ഭി​ച്ചു. ന​ഗ​ര​സ​ഭ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​ൻ വി.​ടി. ജോ​സ​ഫ് വി​വ​ര​ങ്ങ​ൾ ന​ല്കി ഉ​ദ്ഘാ​ട​നം ചെ​യ്തു. മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യാ​ണ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യി​ലെ ഓ​രോ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും എ​ന്യു​മേ​റ്റ​ർ​മാ​ർ നേ​രി​ട്ടെ​ത്തി സ​ർ​വേ ന​ട​ത്തും.

എ​ല്ലാ സം​രം​ഭ​ങ്ങ​ളു​ടെ​യും ഉ​ട​മ​സ്ഥ​ത, മൂ​ല​ധ​നം, മാ​ന​വ​വി​ഭ​വം, ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ സ​ർ​വേ​യി​ലൂ​ടെ ശേ​ഖ​രി​ക്കും. കേ​ന്ദ്ര ഇ​ല​ക്ട്രോ​ണി​ക് വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യ​ത്തി​നു​കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി​എ​സ്‌​സി (ഡി​ജി​റ്റ​ൽ സേ​വ കോ​മ​ണ്‍ സ​ർ​വീ​സ് സെ​ന്‍റ​റു​ക​ൾ) യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ർ​വേ ന​ട​ത്തു​ന്ന​ത്. കൃ​ഷി​യെ സ​ർ​വേ​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. 2013 ലാ​ണ് രാ​ജ്യ​ത്ത് അ​വ​സാ​ന​മാ​യി സാ​ന്പ​ത്തി​ക സ​ർ​വേ ന​ട​ത്തി​യ​ത്. 2019 ഏ​പ്രി​ൽ മാ​സ​ത്തി​ൽ ആ​രം​ഭി​ച്ച സ​ർ​വേ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ പൂ​ർ​ത്തി​യാ​ക്കി വ​രി​ക​യാ​ണ്.

ഈ ​സ​ർ​വേ​യു​ടെ മാ​ന​ദ​ണ്ഡ​ത്തി​ലാ​ണ് കേ​ന്ദ്ര/ സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​വി​ധ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ബി. ​ഭാ​സി, കൗ​ണ്‍​സി​ല​ർ​മാ​ർ​മാ​രാ​യ ബി.​ഫൈ​സ​ൽ, പി.​ജ്യോ​തി​മോ​ൾ, വി​എ​ൽ​ഇ മാ​രാ​യ എ.​ഡി. ശെ​ൽ​വ​രാ​ജ്, ബി.​രാ​ജേ​ഷ്, എ​ന്യു​മേ​റ്റ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. സി​എ​സ്‌​സി​യി​ൽ നി​ന്നും പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ എ​ന്യൂ​മ​റേ​റ്റ​ർ​മാ​ർ ന​ഗ​ര​സ​ഭ​യി​ൽ സ​ർ​വേ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു.