സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നും മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നും ല​യ​ൺ​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്
Tuesday, February 18, 2020 10:49 PM IST
കോ​ട്ട​യം: ല​യ​ൺ​സ് ഡി​സ്ട്രി​ക്‌​ട് 318 ബി​യി​ലെ ല​യ​ൺ ക്ല​ബ് ഓ​ഫ് കോ​ട്ട​യം ഡ്രീം ​സി​റ്റി​യു​ടെ 2019 ലെ ​എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ൾ​ക്ക് നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നും റ​വ​ന്യു​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നും മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ പാ​ർ​ല​മെ​ന്‍റേ​റി​യ​നു​ള്ള അ​വാ​ർ​ഡി​ന് പ​ത്ത​നം​തി​ട്ട എം​പി ആ​ന്‍റോ ആ​ന്‍റ​ണി​യും മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ എം​എ​ൽ​എ​യ്ക്കു​ള്ള അ​വാ​ർ​ഡി​ന് ക​ടു​ത്തു​രു​ത്തി എം​എ​ൽ​എ മോ​ൻ​സ് ജോ​സ​ഫും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 30,000 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്.
29ന് ​വൈ​കു​ന്നേ​രം ആ​റി​ന് കോ​ട്ട​യം മാ​മ്മ​ൻ​മാ​പ്പി​ള ഹാ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മു​ൻ സു​പ്രീം​കോ​ട​തി ജ​ഡ്ജി​യും കേ​ര​ള ലോ​കാ​യു​ക്ത​യു​മാ​യ ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും.