പൂ​മീ​ൻ​പൊ​ഴി​ക്കു കു​ങ്കു​മ നി​റം, പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ൽ
Friday, February 14, 2020 10:41 PM IST
അ​ന്പ​ല​പ്പു​ഴ: പൂ​മീ​ൻ​പൊ​ഴി​ക്കു കു​ങ്കു​മ നി​റം, പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ൽ. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡി​ന്‍റെ തീ​ര​പ്ര​ദേ​ശ​ത്തെ പൂ​മീ​ൻ പൊ​ഴി​യി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ നി​റം​മാ​റ്റം സം​ഭ​വി​ച്ച​ത്. ക​ട​ൽ തീ​ര​ത്തു​നി​ന്ന് അ​ര​കി​ലോ​മീ​റ്റ​ർ പൊ​ഴി​യു​ടെ കി​ഴ​ക്കു​ഭാ​ഗം വ​രെ വെ​ള്ളം പൂ​ർ​ണ​മാ​യും കു​ങ്കു​മ​നി​റ​ത്തി​ലാ​കു​ക​യാ​യി​രു​ന്നു. ചെ​ളി​നി​റ​ഞ്ഞു കി​ട​ന്ന വെ​ള്ള​ത്തി​ലു​ണ്ടാ​യ ഈ ​മാ​റ്റം നാ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കി. ക​ട​ലി​ൽ നി​ന്നും എ​ന്തോ ഒ​ഴു​കി എ​ത്തി​യെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ദ്യം സം​ശ​യി​ച്ച​ത്.
മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ വേ​ന​ൽ​കാ​ല​ത്ത് ഈ ​പ്ര​ദേ​ശ​ത്തെ ക​ട​ൽ ഉ​ൾ​വ​ലി​യു​ന്ന പ്ര​തി​ഭാ​സം സം​ഭ​വി​ച്ചി​രു​ന്നു. ഒ​രു കി​ലോ​മീ​റ്റ​റോ​ളം തീ​ര​ത്തു​നി​ന്നും ക​ട​ൽ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തേ​ക്കു ഉ​ൾ​വ​ലി​ഞ്ഞ​തോ​ടെ ന​ങ്കൂ​ര​മി​ട്ടി​രു​ന്ന വ​ള്ള​ങ്ങ​ൾ ചെ​ളി​യി​ൽ ഉ​റ​ച്ച സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​ന്ന് കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണു മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ൾ​ക്കു​ണ്ടാ​യ​ത്. ഈ ​സം​ശ​യം നി​ല​നി​ൽ​ക്കെ​യാ​ണ് ക​ട​ലി​ൽ​പ​തി​ക്കു​ന്ന പൊ​ഴി​യു​ടെ നി​റം​മാ​റ്റ​ത്തി​ൽ തീ​ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക​യ്ക്കു വ​ഴി​യൊ​രു​ക്കി​യ​ത്. തു​ട​ർ​ന്നു നാ​ട്ടു​കാ​ർ പു​ന്ന​പ്ര ജ​ന​മൈ​ത്രി പോ​ലീ​സി​നെ വി​വ​ര​മ​റി​യിച്ചു. പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. എ​ന്നാ​ൽ പൊ​ഴി​യോ​ടു​ചേ​ർ​ന്ന് ഇ​റ​ച്ചി​മാ​ലി​ന്യം സം​സ്ക​രി​ച്ച് മ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന ചി​ല സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി.
ഇ​വി​ടെ നി​ന്നു​ള്ള അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ വെ​ള്ള​ത്തി​ൽ ക​ല​ർ​ന്ന​താ​കാം പൊ​ഴി​യു​ടെ നി​റം മാ​റ്റ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള രാ​സ​മാ​ലി​ന്യ​ങ്ങ​ൾ പൊ​ഴി​യി​ൽ ത​ള്ളു​ന്ന​താ​യി മു​ന്പും പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ള്ള​താ​ണ്. ഇ​തു​മൂ​ലം നീ​രൊ​ഴു​ക്കു കു​റ​യു​ക​യും മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങു​ക​യും ചെ​യ്തി​യി​രു​ന്നു. എ​ന്നാ​ൽ പൊ​ഴി​യു​ടെ തീ​ര​ത്ത് ഇ​ത്ത​രം ക​ന്പ​നി​ക​ൾ വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്. മു​ന്പൊ​രി​ക്ക​ലും പൊ​ഴി​യി​ൽ ഇ​ത്ത​ര​മൊ​രു നി​റ​മാ​റ്റം സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ പു​ന്ന​പ്ര പോ​ലീ​സി​ന് പ്ര​ദേ​ശ​വാ​സി​ക​ൾ ന​ൽ​കി​യ പ​രാ​തി ക​ള​ക്‌​ട​ർ​ക്കു കൈ​മാ​റു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.