ചാവറയച്ചന്‍റെ സംഭവാനകൾ സാമൂഹ്യ മുന്നേറ്റത്തിനു വലിയ പങ്കുവഹിച്ചു: ഉമ്മൻ ചാണ്ടി
Tuesday, January 28, 2020 10:41 PM IST
മ​ങ്കൊ​മ്പ് : വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ചാ​വ​റ​യ​ച്ച​ൻ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹ്യ​മു​ന്നേ​റ്റ​ത്തി​നു വ​ള​രെ വ​ലി​യ പ​ങ്കു​വ​ഹി​ച്ചെ​ന്നു മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി. മു​ട്ടാ​ർ സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ പു​തു​താ​യി നി​ർ​മി​ച്ച സ്‌​കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ക​ർ​മം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്നു കേ​ര​ളം വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് വ​ള​രെ മു​ൻ​പ​ന്തി​യി​ലേ​ക്കു വ​ന്ന​തി​ൽ ചാ​വ​റ​യ​ച്ച​ന്‍റെ സം​ഭാ​വ​ന​ക​ൾ വ​ലു​താ​ണ്.

ചാ​വ​റ​യ​ച്ച​ൻ കൊ​ണ്ടു​വ​ന്ന പ​ള്ളി​യോ​ടൊ​പ്പം പ​ള്ളി​ക്കൂ​ടം എ​ന്ന ആ​ശ​യം കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​ക്കു വ​ലി​യ പ​ങ്കു​വ​ഹി​ച്ചു. എ​വി​ടെ ജ​ന​വാ​സ​മു​ണ്ടോ അ​വി​ടെ ആ​രാ​ധ​നാ​ല​യ​ത്തി​നൊ​പ്പം പ​ള്ളി​ക്കൂ​ട​വും ഉ​ണ്ടാ​യി. ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ഏ​റെ പി​ന്നോ​ക്കം നി​ന്ന കാ​ല​ത്തും കു​ട്ട​നാ​ട്ടി​ൽ പ​ള്ളി​യും പ​ള്ളി​ക്കൂ​ട​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​ത് ഇ​തി​നു​ള്ള തെ​ളി​വാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മ​നോ​ജ് ക​റു​ക​യി​ൽ സ​പ്ത​തി സ​ന്ദേ​ശ​വും, മു​ൻ എം​എ​ൽ​എ ഡോ. ​കെ.​സി. ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. സ്‌​കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഏ​ബ്ര​ഹാം ത​യ്യി​ൽ, കു​ട്ട​നാ​ട് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ.​എ​സ്. ഷാ​ജ​ൻ, ത​ല​വ​ടി എ​ഇ​ഒ എ​ൻ. ഭാ​മി​നി, ഫാ. ​ജേ​ക്ക​ബ് വ​ർ​ഗീ​സ്, എ​സ്എ​ബി​എ​സ് വി​ക​ർ പ്ര​വി​ൻ​ഷ്യാ​ൾ മ​ദ​ർ റോ​സ് കു​ന്ന​ത്തു​പു​ര​യി​ടം, രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. ജോ​സ​ഫ്, ബ്ലോ​ക്കു​പ​ഞ്ചാ​യ​ത്തം​ഗം സി.​കെ. ശ​ശീ​ന്ദ്ര​ൻ, പ്രി​ൻ​സി​പ്പ​ൽ തോ​മ​സ് ജെ. ​മാ​ന്ത​റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.