താ​ള ലോ​ക​ത്തെ നി​ക​ത്താ​നാ​കാ​ത്ത വി​ട​വാ​യി ഇ​നി വാ​ര​ണാ​സി സ​ഹോ​ദ​ര​ങ്ങ​ൾ
Tuesday, January 28, 2020 10:40 PM IST
മാ​വേ​ലി​ക്ക​ര: ക​ഥ​ക​ളി വാ​ദ്യ​ക​ലാ​രം​ഗ​ത്തെ ഒ​ഴി​ച്ചു കൂ​ടാ​നാ​വാ​ത്ത പേ​രു​ക​ളാ​യി​രു​ന്നു വാ​ര​ണാ​സി മാ​ധ​വ​ൻ ന​ന്പൂ​തി​രി​യും വാ​ര​ണാ​സി വി​ഷ്ണു ന​ന്പൂ​തി​രി​യും. ചെ​ണ്ട​വാ​ദ​ന​ത്തി​ലൂ​ടെ​യും മ​ദ്ദ​ള വാ​ദ​ന​ത്തി​ലൂ​ടെ​യും ശ്രോ​താ​ക്ക​ളി​ൽ പു​തി​യ അ​നു​ഭ​വം ന​ൽ​കി ക​ലാ​ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി​യ ഇ​രു​വ​രും ഇ​നി ച​രി​ത്രം. പ്ര​ശ​സ്ത ചെ​ണ്ട ക​ലാ​കാ​ര​നാ​യ മാ​ധ​വ​ൻ ന​ന്പൂ​തി​രി മ​രി​ച്ചി​ട്ടു ര​ണ്ടു​പ​തി​റ്റാ​ണ്ടാ​കു​ന്നു. വാ​ര​ണാ​സി വി​ഷ്ണു ന​ന്പൂ​തി​രി​യും അ​ര​ങ്ങൊ​ഴി​ഞ്ഞ​തോ​ടെ വാ​ദ്യ​ദ്വ​യ​ങ്ങ​ൾ ഓ​ർ​മ​യാ​കു​ക​യാ​ണ്.
ഡെ​യ്ഞ്ച​ർ ബി​സ​ക​റ്റ് എ​ന്ന ചി​ത്ര​ത്തി​ൽ ശ്രീ​കു​മാ​ര​ൻ ത​ന്പി ര​ചി​ച്ച് വി. ​ദ​ക്ഷി​ണാ​മൂ​ർ​ത്തി സ്വാ​മി സം​ഗീ​തം ന​ൽ​കി​യ നി​ത്യ ഹ​രി​ത​ഗാ​ന​മാ​യ ’ഉ​ത്ത​രാ സ്വ​യം​വ​രം ക​ഥ​ക​ളി കാ​ണു​വാ​ൻ ഉ​ത്രാ​ട രാ​ത്രി​യി​ൽ പോ​യി​രു​ന്നു’ എ​ന്നു തു​ട​ങ്ങു​ന്ന പാ​ട്ടി​ലെ ശ്രീ​കു​മാ​ര​ൻ ത​ന്പി​യു​ടെ വ​രി​ക​ളി​ൽ സൂ​ചി​പ്പി​ക്കു​ന്ന വാ​ര​ണാ​സി​ത​ൻ ചെ​ണ്ട​യു​ണ​ർ​ന്നു​യ​ർ​ന്നു എ​ന്നു​ള്ള​ത്, വി​ഷ്ണു​ന​ന്പൂ​തി​രി​യു​ടെ ജേ​ഷ്ഠ​നാ​യ ചെ​ണ്ട വി​ദ്വാ​ൻ ക​ലാ​ര​ത്നം വാ​ര​ണാ​സി മാ​ധ​വ​ൻ ന​ന്പൂ​തി​രി​യെ പ​റ്റി​യാ​ണ്. ജ്യേഷ്ഠ​നും ചെ​ണ്ട​വി​ദ്വാ​നു​മാ​യി​രു​ന്ന വാ​ര​ണാ​സി മാ​ധ​വ​ൻ ന​ന്പൂ​തി​രി​യു​ടെ കൂ​ടെ ക​ഥ​ക​ളി അ​ര​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്താ​ണ് വാ​ര​ണാ​സി വി​ഷ്ണു ന​ന്പൂ​തി​രി​യും ക​ലാരം​ഗ​ത്തേ​ക്കെ​ത്തി​യ​ത്.
1937 ജ​നു​വ​രി 20 ന് ​നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​യു​ടെ​യും ദ്രൗ​പ​തി അ​ന്ത​ർ​ജ​ന​ത്തി​ന്‍റെ​യും മ​ക​നാ​യി വാ​ര​ണാ​സി ഇ​ല്ല​ത്ത് ജ​നി​ച്ച വി​ഷ്ണു​ന​ന്പൂ​തി​രി ഹൈ​സ്കൂ​ൾ കാ​ല​ത്തു ത​ന്നെ ക​ഥ​ക​ളി മ​ദ്ദ​ള വാ​ദ​നം അ​ഭ്യ​സി​ച്ചു. ആ​ദ്യ ഗു​രു​നാ​ഥ​ൻ​മാ​ർ ക​രു​വാ​റ്റ കു​മാ​ര​പ്പ​ണി​ക്ക​ർ, വെ​ന്നി​മ​ല രാ​മ​വാ​ര്യ​ർ എ​ന്നി​വ​രാ​യി​രു​ന്നു. 1952-ൽ ​മാ​വേ​ലി​ക്ക​ര മ​ണ്ണൂ​ർ മ​ഠം കൊ​ട്ടാ​രം ശി​വ​ക്ഷേ​ത്ര​ത്തി​ൽ അ​ര​ങ്ങേ​റ്റം. കേ​ര​ള ക​ലാ​മ​ണ്ഡ​ലം, ഉ​ണ്ണാ​യി​വാ​ര്യ​ർ സ്മാ​ര​ക ക​ലാ​നി​ല​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​പ​രി​പ​ഠ​നം. ജേ​ഷ്ഠ​ൻ ചെ​ണ്ട​വി​ദ്വാ​ൻ മാ​ധ​വ​ൻ ന​ന്പൂ​തി​രി​ക്കൊ​പ്പം ക​ഥ​ക​ളി അ​ര​ങ്ങു​ക​ളി​ൽ എ​ത്തി. അ​ര​നൂ​റ്റാ​ണ്ടു​കാ​ലം ക​ഥ​ക​ളി അ​ര​ങ്ങു​ക​ളി​ൽ പ​ക​രം​വ​യ്ക്കാ​ൻ ഇ​ല്ലാ​ത്തവരായി വാ​ര​ണാ​സി സഹോദരങ്ങൾ.
ക​ഥ​ക​ളി ആ​ചാ​ര്യ​ൻ​മാ​രാ​യ ഗു​രു ചെ​ങ്ങ​ന്നൂ​ർ, ഗു​രു കു​ഞ്ചു​ക്കു​റു​പ്പ്, പ​ത്മ​ശ്രീ ക​ലാ​മ​ണ്ഡ​ലം കൃ​ഷ്ണ​ൻ​നാ​യ​ർ, മാ​ങ്കു​ളം വി​ഷ്ണു​ന്പൂ​തി​രി, കു​റി​ച്ചി കു​ഞ്ഞ​ൻ പ​ണി​ക്ക​ർ, കു​ട​മാ​ളൂ​ർ ക​രു​ണാ​ക​ര​ൻ നാ​യ​ർ, ച​ന്പ​ക്കു​ളം പാ​ച്ചു​പി​ള്ള, ക​ഥ​ക​ളി ഭാ​ഗ​വ​ത​ർ ഇ​റ​വ​ങ്ക​ര ഉ​ണ്ണി​ത്താ​ൻ സ​ഹോ​ദ​ര​ൻ​മാ​ർ, ത​ക​ഴി കു​ട്ട​ൻ​പി​ള്ള തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ച്ചു. ജ്യേഷ്ഠ സ​ഹോ​ദ​ര​ൻ വാ​ര​ണാ​സി മാ​ധ​വ​ൻ ന​ന്പൂ​തി​രി​യു​ടെ വേ​ർ​പാ​ടി​നു ശേ​ഷം വി​ഷ്ണു​ന്പൂ​തി​രി അ​ര​ങ്ങു​ക​ളി​ൽ നി​ന്നും പി​ൻ​വ​ലി​ഞ്ഞി​രു​ന്നു. 2012-ൽ ​മാ​വേ​ലി​ക്ക​ര ക​ണ്ടി​യൂ​ർ മ​ഹാ​ദേ​വ സ​ന്നി​ധി​യി​ൽ ന​ട​ന്ന ല​വ​ണാ​സു​ര​വ​ധം ക​ഥ​ക​ളി​യി​ൽ വീ​ണ്ടും മ​ദ്ദ​ള​ത്തി​ൽ രാ​ഗ​ല​യം സൃ​ഷ്ടി​ച്ചു. 2015-ൽ ​സ​ഹോ​ദ​ര​ പുത്ര​ൻ നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​ക്കും ചെ​റു​മ​ക​ൻ മ​ധു​വാ​ര​ണാ​സി​ക്കു വേ​ണ്ടി​യും മ​ദ്ദ​ള​മെ​ടു​ത്ത​താ​ണ് അ​വ​സാ​ന അ​ര​ങ്ങ്.
വി​ഷ്ണു ന​ന്പൂ​തി​രി​ക്ക് കേ​ന്ദ്ര​സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​പു​ര​സ്കാ​രം, 1972 -ൽ ​തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ക​ലാ​ര​ത്നം ബ​ഹു​മ​തി ന​ൽ​കി. വീ​ര​മ​ണി അ​യ്യ​ർ, ചെ​ന്നി​ത്ത​ല ചെ​ല്ല​പ്പ​ൻ പി​ള്ള, ക​ലാ​മ​ണ്ഡ​ലം കൃ​ഷ്ണ​ൻ​നാ​യ​ർ, ക​ലാ​മ​ണ്ഡ​ലം അ​പ്പു​ക്കു​ട്ടി പൊ​തു​വാ​ൾ, ക​ലാ​മ​ണ്ഡ​ലം ഹൈ​ദ​രാ​ലി, ത​ക​ഴി മാ​ധ​വ​ക്കു​റു​പ്പ്, അ​ക്ക​ന്നൂ​ർ നീ​ല​ക​ണ്ഠ​ര​ര്, ക​ലാ​മ​ണ്ഡ​ലം കൃ​ഷ്ണ​ൻ​കു​ട്ടി പൊ​തു​വാ​ൾ തു​ട​ങ്ങി​യ​വ​രു​ടെ സ്മ​ര​ണാ​ർ​ഥ​മു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ​ക്കൊ​പ്പം ക​ലാ​മ​ണ്ഡ​ലം വാ​ദ്യ അ​വാ​ർ​ഡ്, സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ ഗു​രു​പൂ​ജ പു​ര​സ്കാ​രം, മാ​വേ​ലി​ക്ക​ര ക​ഥ​ക​ളി ആ​സ്വാ​ദ​ക സം​ഘ​ത്തി​ന്‍റെ വീ​ര​ശൃം​ഖ​ല പു​ര​സ്കാ​രം എ​ന്നി​വ​യും ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ലാ​മ​ണ്ഡ​ല​ത്തി​ലും സം​ഗീ​ത നാ​ട​ക അ​ക്കാ​ഡ​മി​യി​ലും ഭ​ര​ണ​സ​മി​തി അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​നു വീ​ട്ടു​വ​ള​പ്പി​ൽ പൂ​ർ​ണ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​യി​രു​ന്നു സം​സ്കാ​ര ച​ട​ങ്ങു​ക​ൾ. ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ലീ​ല അ​ഭി​ലാ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​പ്ര​സാ​ദ്, മാ​വേ​ലി​ക്ക​ര ബിഷപ് ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​ണ്‍​സ​ണ്‍ ഏ​ബ്ര​ഹാം, എ.​എ. ഷു​ക്കൂ​ർ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​ങ്ങ​ൾ കെ. ​രാ​ഘ​വ​ൻ, അ​ഡ്വ. ജി. ​ഹ​രി​ശ​ങ്ക​ർ, രാ​ഷ്ട്രീ​യ​നേ​താ​ക്ക​ളാ​യ മു​ര​ളി ത​ഴ​ക്ക​ര, കോ​ശി അ​ല​ക്സ്, ജി. ​അ​ജ​യ​കു​മാ​ർ, കെ. ​അ​ജ​യ​ൻ, ന​രേ​ന്ദ്ര​പ്ര​സാ​ദ് സ്മാ​ര​ക നാ​ട​ക​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് ടി. ​മാ​വേ​ലി​ക്ക​ര, സെ​ക്ര​ട്ട​റി അ​ഡ്വ. എ​ൻ. റൂ​ബി​രാ​ജ്, എം.​എ​സ്. അ​രു​ണ്‍ കു​മാ​ർ, ചെ​ങ്ങ​ന്നൂ​ർ ആ​ർ​ഡി​ഒ ജി. ​ഉ​ഷാ​കു​മാ​രി, ത​ഹ​സീ​ൽ​ദാ​ർ എ​സ.് സ​ന്തോ​ഷ്കു​മാ​ർ, മ​ധു ഇ​റ​വ​ങ്ക​ര അ​ട​ക്കം നിരവധിപേർ ആദരാഞ്ജലികൾ അർപ്പിച്ചു.