വേ​റി​ട്ട മ​ത്സ​ര​വു​മാ​യി ചെ​സ് താ​ര​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ
Tuesday, January 21, 2020 10:30 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ചെ​സ് താ​ര​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഓ​റി​യ​ന്‍റ് ചെ​സ് മൂ​വ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​സ് ഹൗ​സ് ബോ​ട്ട് 2020 എ​ന്ന പേ​രി​ൽ അ​ന്ത​ർ​ദേ​ശീ​യ ചെ​സ് മ​ത്സ​രം ന​ട​ത്തു​ന്നു.
മ​ത്സ​ര​ത്തോ​ടൊ​പ്പം ഹൗ​സ് ബോ​ട്ട് സ​ഞ്ചാ​രം, വി​നോ​ദ​യാ​ത്ര, പാ​ര​ന്പ​ര്യ കേ​ര​ളീ​യ ഗ്രാ​മാ​നു​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ത്തി സം​ഘ​ടി​പ്പി​ക്കു​ന്ന വേ​റി​ട്ട പ​രി​പാ​ടി ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ.​ആ​ർ. അ​നി​ൽ​കു​മാ​ർ, ജോ ​പ​റ​പ്പി​ള്ളി, ജോ​ജു ത​ര​ക​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 26 മു​ത​ൽ ഫെ​ബ്രു​വ​രി ര​ണ്ടു​വ​രെ ആ​ല​പ്പു​ഴ, കു​മ​ര​കം, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ സ്വ​ദേ​ശീ​യ​രും വി​ദേ​ശീ​യ​രു​മാ​യ 40 ഓ​ളം പേ​ർ പ​ങ്കെ​ടു​ക്കും. 27 ന് ​ആ​ല​പ്പു​ഴ​യി​ൽ സ​ഞ്ച​രി​ക്കു​ന്ന ഹൗ​സ് ബോ​ട്ടി​ൽ കേ​ര​ള ടൂ​റി​സം വ​കു​പ്പ് സെ​ക്ര​ട്ട​റി റാ​ണി ജോ​ർ​ജ് മ​ത്സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ലെ പ്രാ​ഗി​ലും ഗ്രീ​സി​ലെ ക്രെ​റ്റെ ദ്വീ​പി​ലും ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നു പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് ഇ​ത്ത​ര​ത്തി​ൽ ഒ​രു പ​രി​പാ​ടി​യെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.