കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​ല​പ്പു​ഴ ജി​ല്ലാ സ​മ്മേ​ള​നം ഇന്നും നാളെയും
Tuesday, January 21, 2020 10:30 PM IST
ആ​ല​പ്പു​ഴ: കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​ല​പ്പു​ഴ ജി​ല്ലാ സ​മ്മേ​ള​നം 22 നും 23​നും ചാ​രും​മൂ​ട്ടി​ൽ ന​ട​ക്കു​മെ​ന്നു സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 22 നു ​സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യോ​ടു​കൂ​ടി ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​നം മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി മു​ഖ്യാ​തി​ഥി​യാ​കും.
സി​ഒ​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി​ജ​യ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 23 നു ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കോ​യാ​പ​റ​ന്പ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം സി​ഒ​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി​ജ​യ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള​ത്തി​ലെ 20 ല​ക്ഷം വീ​ടു​ക​ളി​ലേ​ക്കു ബ്രോ​ഡ്ബാ​ന്‍റ് എ​ത്തി​ക്കു​ന്ന​തി​നു വേ​ണ്ടി സം​ഘ​ട​ന ഒ​രു ബ്രാ​ഡ്ബാ​ന്‍റ് ക​ന്പ​നി രൂ​പ​വ​ത്ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ജ​ന​ങ്ങ​ൾ​ക്കു കൂ​ടു​ത​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും ആ​വി​ഷ്ക​രി​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യി​ട്ടാ​ണു സ​മ്മേ​ള​നം ന​ട​ത്തു​ന്ന​തെ​ന്ന് അ​വ​ർ വി​ശ​ദീ​ക​രി​ച്ചു. കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. ഷി​ബു, ജി​ല്ലാ ട്ര​ഷ​ർ ല​തീ​ഷ് കു​മാ​ർ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം രാ​ജീ​വ് പ​ണി​ക്ക​ർ, സു​ധി​ൻ പാ​ന്പാ​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.