ലീ​ഗ​ൽ മെ​ട്രോ​ള​ജി പ​രി​ശോ​ധ​ന; വ്യാ​പ​ക​ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി
Monday, January 20, 2020 10:51 PM IST
ആ​ല​പ്പു​ഴ: ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് മ​ത്സ്യ-​മാം​സ വ്യാ​പാ​ര മാ​ർ​ക്ക​റ്റു​ക​ളി​ലും വ​ഴി​യോ​ര ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ പു​ല​യ​ൻ വ​ഴി, സ​ക്ക​റി​യ ബ​സാ​ർ, ക​ല​വൂ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും മ​വേ​ലി​ക്ക​ര ക​ല്ലു​മ​ല മാ​ർ​ക്ക​റ്റി​ലും മ​ണ്ണ​ഞ്ചേ​രി മു​ത​ൽ വ​ണ്ടാ​നം വ​രെ​യു​ള്ള വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്കി​ട​യി​ലു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
മൂ​ന്നു സ്ക്വാ​ഡു​ക​ളാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 42 കേ​സു​ക​ളെ​ടു​ത്തു. 11 പേ​രി​ൽ നി​ന്നും 21,000 രൂ​പ പി​ഴ​യീ​ടാ​ക്കി. 31 പേ​ർ​ക്കു നോ​ട്ടീ​സ് അ​യ​ച്ചു. യ​ഥാ​സ​മ​യം മു​ദ്ര പ​തി​പ്പി​ക്കാ​ത്ത​തും ക്യ​ത്യ​ത ഇ​ല്ലാ​ത്ത​തു​മാ​യ ത്രാ​സു​ക​ൾ മാ​ർ​ക്ക​റ്റു​ക​ളി​ലെ വ്യാ​പാ​രി​ക​ളും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രും മ​ത്സ്യ​വ്യാ​പാ​ര​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി.
ഇ​വ​രെ​ല്ലാം ഓ​ഫീ​സ് രേ​ഖ​ക​ൾ പ്ര​കാ​രം കൃ​ത്യ​ത ഉ​റ​പ്പ് വ​രു​ത്തി​യ ത്രാ​സു​ക​ൾ കൈ​വ​ശം​വ​യ്ക്കു​ക​യും വ്യാ​പാ​ര​ത്തി​നു മ​റ്റു​ത്രാ​സു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നാ​ലാ​ണ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. ക​ച്ച​വ​ട​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ത്രാ​സു​ക​ളു​ടെ കൃ​ത്യ​ത ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട് എ​ന്ന​തി​ന്‍റെ രേ​ഖ​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​വ​ശ്യ​പ്പെ​ടാം. ത്രാ​സു​മാ​യി ഒ​ത്തു​നോ​ക്കാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു നി​യ​മ​പ​ര​മാ​യി അ​വ​കാ​ശ​മു​ണ്ടെ​ന്നും ലീ​ഗ​ൽ മെ​ട്രോ​ള​ജി അ​സി. ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു. തു​ട​ർ​ന്നും മാ​ർ​ക്ക​റ്റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും.
അ​സി. ക​ണ്‍​ട്രോ​ള​ർ എം.​ആ​ർ. ശ്രീ​കു​മാ​ർ, ഫ്ള​യിം​ഗ് സ്ക്വാ​ഡ് അ​സി. ക​ണ്‍​ട്രോ​ള​ർ എ​സ്. ഷേ​ക്ക് ഷി​ബു, സീ​നി​യ​ർ ഇ​ൻ​സ്പെ​ക്ട​ർ ഷൈ​നി വാ​സ​വ​ൻ, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​കെ. ഉ​ദ​യ​ൻ, ബാ​ല​ക്, പി. ​പ്ര​വീ​ണ്‍, ബി. ​മു​ര​ളീ​ധ​ര​ൻ പി​ള്ള, അ​പ​ർ​ണ എ​സ്. മേ​നോ​ൻ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്കു നേ​ത്യ​ത്വം ന​ൽ​കി.