ഗ​ദ്ദി​ക​യ്ക്ക് സ​മാ​പ​നം: മാ​വേ​ലി​ക്ക​ര​യ്ക്ക് സാം​സ്‌​കാ​രി​ക നി​ല​യം : മ​ന്ത്രി എ.​കെ. ബാ​ല​ൻ
Thursday, December 12, 2019 10:23 PM IST
മാവേലിക്കര: സം​സ്ഥാ​ന സ​ർ​ക്കാ​ർ ജി​ല്ല​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന സാം​സ്‌​കാ​രി​ക നി​ല​യ​ങ്ങ​ളി​ൽ ഒ​ന്ന് മാ​വേ​ലി​ക്ക​ര​യ്ക്ക് അ​നു​വ​ദി​ക്കു​മെ​ന്ന് പ​ട്ടി​ക​ജാ​തി-​വ​ർ​ഗ, സാം​സ്‌​കാ​രി​ക മ​ന്ത്രി എ.​കെ. ബാ​ല​ൻ. പ​ത്തു ദി​വ​സ​ങ്ങ​ളി​ലാ​യി മാ​വേ​ലി​ക്ക​ര​യി​ൽ അ​ര​ങ്ങേ​റി​യ ഗ​ദ്ദി​ക ക​ലാ​മേ​ള​യു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

അ​ടി​സ്ഥാ​ന വ​ർ​ഗ​ത്തി​ന്‍റെ സാ​മൂ​ഹി​ക​വും അ​ടി​സ്ഥാ​ന​പ​ര​വു​മാ​യ വി​ക​സ​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്രവർത്തങ്ങൾ ന​ട​ത്തി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​യ​ള​വി​ൽ പ​ട്ടി​ക​ജാ​തി - വ​ർ​ഗ​ത്തി​നാ​യി 25,000 പ​ഠ​ന​മു​റി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഇ​പ്പോ​ൾ 7,500 പ​ഠ​ന​മു​റി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ഈ ​സ​ർ​ക്കാ​ർ വേ​രി​ട്ട രീ​തി​യി​ൽ ചി​ന്തി​ക്കു​ന്നു. സ​ർ​ക്കാ​ർ തൊ​ഴി​ൽ നൈ​പു​ണ്യം ന​ൽ​കി. 300 പേ​ർ​ക്ക് വി​ദേ​ശ​ത്ത് ജോ​ലി സ​മ്പാ​ദി​ച്ച് ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യ നേ​ട്ട​മാ​ണെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ 100 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എം​ആ​ർ​എ​സു​ക​ൾ​ക്കും, ഐ​ടി​ഐ​ക​ൾ​ക്കു​മു​ള്ള അ​വാ​ർ​ഡ് വി​ത​ര​ണ​വും മ​ന്ത്രി എ.​കെ. ബാ​ല​ൻ നി​ർ​വ​ഹി​ച്ചു. മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ലീ​ലാ അ​ബി​ലാ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​പ്ര​സാ​ദ്, ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ജ​നീ ജ​യ​ദേ​വ്, പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ പി. ​പു​ഗ​ഴേ​ന്തി, പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ പി.​ഐ. ശ്രീ​വി​ദ്യ, ബി. ​ബെ​ഞ്ച​മി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.