നി​ല​വി​പ്ല​വം മ​ൽ​സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ട​ൽ അ​ന്യ​മാ​ക്കു​മെ​ന്ന് നാ​ഷ​ണ​ൽ ഫി​ഷ് വ​ർ​ക്കേ​ഴ്സ് ഫോ​റം
Sunday, December 8, 2019 10:58 PM IST
ചേ​ർ​ത്ത​ല: നി​ല​വി​പ്ല​വം മ​ൽ​സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ട​ൽ അ​ന്യ​മാ​ക്കു​മെ​ന്ന് എ​റ​ണാ​കു​ള​ത്തു ന​ട​ക്കു​ന്ന നാ​ഷ​ണ​ൽ ഫി​ഷ് വ​ർ​ക്കേ​ഴ്സ് ഫോ​റം. കേ​ന്ദ്ര സ​മു​ദ്ര മ​ൽ​സ്യ​ബ​ന്ധ​ന പ​രി​പാ​ല​ന നി​യ​ന്ത്ര​ണ ബി​ല്ലി​ൽ ക​ട​ലി​നെ 14 ഇ​ക്ക​ണോ​മി​ക്ക് സോ​ണു​ക​ൾ സൃ​ഷ്ടി​ച്ച് വ്യ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ൽ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​നു​ള്ള നീ​ക്കം പ​ര​ന്പ​രാ​ഗ​ത ചെ​റു​കി​ട മീ​ൻ​പി​ടു​ത്ത സ​മൂ​ഹ​ത്തി​ന് ക​ട​ൽ അ​ന്യ​മാ​ക്കാ​നു​ള്ള നി​യ​മ നി​ർ​മാ​ണ​മാ​ണെ​ന്ന് സ​മ്മേ​ള​ന​ത്തി​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ച്ച വി. ​വി​വേ​കാ​ന​ന്ദ​ൻ പ​റ​ഞ്ഞു. തീ​ര, ക​ട​ൽ, ക​പ്പ​ൽ പാ​ത​യ്ക്കാ​യു​ള്ള സാ​ഗ​ർ​മാ​ല പ​ദ്ധ​തി​യും, ഷി​പ്പിം​ഗ് കോ​റി​ഡോ​റും ,ക​ട​ലി​ൽ നി​ന്ന് വൈ​ദ്യു​തി ഉ​ൽ​പ്പാ​ദി​പ്പി​ക്കാ​ൻ സോ​ള​ർ പാ​ന​ലും, വെ​ന്‍റിം​ഗ് മി​ല്ലു​ക​ളും സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​വും, മ​റൈ​ൻ ട്രേ​ഡ് പ​ദ്ധ​തി​യും ലോ​ക വ്യാ​പാ​ര സം​ഘ​ട​ന​യു​ടെ ഉ​ല്പ​ന്ന​മാ​ണെ​ന്നും സ​മ്മേ​ള​നം വി​ല​യി​രു​ത്തി. രാ​ജ്യ​ത്തി​ന്‍റെ ഭ​ക്ഷ്യ സാ​ന്പ​ത്തി​ക ക​ല​വ​റ​യി​ലേ​ക്ക് നി​ർ​ണാ​യ​ക സം​ഭാ​വ​ന ന​ൽ​കു​ന്ന ജ​ന​വി​ഭാ​ഗ​ത്തെ നി​യ​മം മൂ​ലം നി​യ​ന്ത്രി​ക്കാ​നു​ള്ള ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നീ​ക്ക​ത്തെ ചെ​റു​ക്കാ​ൻ രാ​ജ്യ​വ്യാ​പ​ക പ്ര​ക്ഷോ​ഭ​ത്തി​ന് സ​മ്മേ​ള​നം രൂ​പം​ന​ൽ​കും. മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി എ​റ​ണാ​കു​ള​ത്ത് നാ​ഷ​ണ​ൽ ഫി​ഷ് വ​ർ​ക്കേ​ഴ്സ് ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ സ​മ്മേ​ള​നം ഇ​ന്ന് സ​മാ​പി​ക്കും.
ക​ട​ൽ അ​വ​കാ​ശ​ങ്ങ​ളും, മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​ന്നും ച​ർ​ച്ച തു​ട​രു​മെ​ന്ന് സ്വ​ത​ന്ത്ര മ​ൽ​സ്യ​തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജാ​ക്സ​ണ്‍ പൊ​ള്ള​യി​ലും, സം​സ്ഥാ​ന​ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ഡി മ​ജി​ന്ദ്ര​നും പ​റ​ഞ്ഞു. റ്റി. ​പീ​റ്റ​ർ (കേ​ര​ളം), ഡോ. ​കു​മാ​ര വേ​ലു (ത​മി​ഴ് നാ​ട്), ഉ​ജ്വ​ല പാ​ട്ടീ​ൽ (മ​ഹാ​രാ​ഷ്ട്ര), ല​ക്ഷ്മി (ആ​ന്ധ്ര), എം. ​അ​ല​യ ( ഒ​റീ​സ) തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ജെ.​ജോ​ണ്‍ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.