നാ​ട​ൻ ഭ​ക്ഷ്യ​വി​ഭ​വ​മേ​ള ഒ​രു​ക്കി പ​ച്ച സെ​ന്‍റ് സേ​വ്യേ​ഴ്സ് സ്കൂ​ൾ
Friday, November 22, 2019 10:41 PM IST
എ​ട​ത്വ: നാ​ട​ൻ വി​ഭ​വ​ങ്ങ​ളു​ടെ മൂ​ല്യം, അ​ധ്വാ​ന​ത്തി​ന്‍റെ മ​ഹ​ത്വം എ​ന്നി​വ​യെ കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നാ​യി പ​ച്ച സെ​ന്‍റ് സേ​വ്യേ​ഴ്സ് സ്കൂ​ളി​ലെ കു​രു​ന്നു​ക​ൾ ഭ​ക്ഷ്യ​മേ​ള ഒ​രു​ക്കി. പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ഇ​ല​ക്ക​റി​ക​ൾ, നാ​ട​ൻ പ​ല​ഹാ​ര​ങ്ങ​ൾ, ച​മ്മ​ന്തി, സാ​ല​ഡ്, മ​റ്റി​ന​ങ്ങ​ൾ എ​ന്നി വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു.

മാ​നേ​ജ​ർ ഫാ. ​ജ​യിം​സ് മാ​ളി​യേ​ക്ക​ൽ, പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ മോ​ളി​ക്കു​ട്ടി ജോ​സ​ഫ്, ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മോ​ൻ​സി സോ​ണി, പ​ഞ്ചാ​യ​ത്തം​ഗം എം.​വി. സു​രേ​ഷ്, സി​നു സെ​ബാ​സ്റ്റ്യ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

400 ൽ ​പ​രം വ്യ​ത്യ​സ്ത വി​ഭ​വ​ങ്ങ​ളാ​ണ് മേ​ള​യി​ൽ ഒ​രു​ക്കി​യ​ത്. ഓ​രോ ഇ​ന​ത്തി​ലും ഒ​ന്നും ര​ണ്ടും സ്ഥാ​നം നേ​ടി​യ​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ഭ​ക്ഷ്യ​മേ​ള​യു​ടെ ടേ​സ്റ്റ് ഓ​ഫ് ദി ​ടേ​സ്റ്റ് സ​മ്മാ​ന​ത്തി​ന് എ​ഡ്വി​ൻ, ഏ​ബ​ൽ എ​ന്നി​വ​ർ അ​ർ​ഹ​രാ​യി.