കാ​യം​കു​ള​ത്തി​ന്‍റെ മു​ന്നേ​റ്റം
Wednesday, November 20, 2019 10:40 PM IST
ഹ​രി​പ്പാ​ട്: റ​വ​ന്യു​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ര​ണ്ടാം​ദി​നം പി​ന്നി​ടു​ന്പോ​ൾ കാ​യം​കു​ള​ത്തി​ന്‍റെ മു​ന്നേ​റ്റം. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 29 ഇ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 95 പോ​യി​ന്‍റു​മാ​യി കാ​യം​കു​ളം ഉ​പ​ജി​ല്ല​യാ​ണ് മു​ന്നി​ൽ. 91 പോ​യി​ന്‍റു​മാ​യി ചേ​ർ​ത്ത​ല​യും 90 പോ​യി​ന്‍റു​മാ​യി ആ​ല​പ്പു​ഴ​യും 88 പോ​യി​ന്‍റു​മാ​യി തു​റ​വൂ​രും ചെ​ങ്ങ​ന്നൂ​രും തൊ​ട്ടു​പി​ന്നാ​ലെ​യു​ണ്ട്.
ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ലും 102 പോ​യി​ന്‍റു​മാ​യി കാ​യം​കു​ള​മാ​ണ് മു​ന്നി​ൽ. 34 ഇ​ന​ങ്ങ​ളു​ടെ ഫ​ലം വ​ന്ന​പ്പോ​ൾ 97 പോ​യി​ന്‍റു​മാ​യി ആ​ല​പ്പു​ഴ​യു​മാ​ണ് തൊ​ട്ടു​പി​ന്നി​ൽ. 90പോ​യി​ന്‍റു​മാ​യി ഹ​രി​പ്പാ​ടും 85 പോ​യി​ന്‍റു​മാ​യി ചെ​ങ്ങ​ന്നൂ​രും തൊ​ട്ടു​പി​ന്നി​ലു​ണ്ട്. യു​പി വി​ഭാ​ഗ​ത്തി​ൽ 46 പോ​യി​ന്‍റു​മാ​യി ആ​ല​പ്പു​ഴ​യാ​ണ് മു​ന്നി​ൽ 41 പോ​യി​ന്‍റു​മാ​യി കാ​യം​കു​ള​വും ഹ​രി​പ്പാ​ടും 37 പോ​യി​ന്‍റു​മാ​യി ചെ​ങ്ങ​ന്നൂ​രും ഇ​ഞ്ചോ​ടി​ഞ്ച് പൊ​രു​തു​ന്നു.
സം​സ്കൃ​തോ​ത്സ​വ​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ മാ​വേ​ലി​ക്ക​ര​യും ഹ​രി​പ്പാ​ടും മു​ന്നേ​റ്റം ന​ട​ത്തു​ന്പോ​ൾ യു​പി വി​ഭാ​ഗ​ത്തി​ൽ ഹ​രി​പ്പാ​ട് 30പോ​യി​ന്‍റു​മാ​യി മു​ന്നി​ലു​ണ്ട്. ത​ല​വ​ടി​യും ആ​ല​പ്പു​ഴ​യും തു​റ​വൂ​രു​മാ​ണ് തൊ​ട്ടു​പി​ന്നി​ൽ. ഹൈ​സ്കൂ​ൾ അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ൽ കാ​യം​കു​ള​വും അ​ന്പ​ല​പ്പു​ഴ​യും ചേ​ർ​ത്ത​ല​യു​മാ​ണ് ആ​ദ്യ​മൂ​ന്നു​സ്ഥാ​ന​ങ്ങ​ളി​ൽ മു​ന്നേ​റു​ന്ന​ത്. യു​പി വി​ഭാ​ഗ​ത്തി​ൽ കാ​യം​കു​ള​വും ചെ​ങ്ങ​ന്നൂ​രും അ​ന്പ​ല​പ്പു​ഴ​യും ത​മ്മി​ൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ണ്.
സ്കൂ​ളു​ക​ളി​ൽ എ​ച്ച്എ​സ്എ​സി​ലും എ​ച്ച്എ​സി​ലും മാ​ന്നാ​ർ നാ​യ​ർ സ​മാ​ജം ബോ​യ്സ് എ​ച്ച്എ​സ്എ​സാ​ണ് മു​ന്നി​ൽ. എ​ച്ച്എ​സ്എ​സി​ൽ ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് ജി​എ​ച്ച്എ​സ്എ​സും എ​ച്ച്എ​സി​ൽ ഹ​രി​പ്പാ​ട് ജി​ജി​എ​ച്ച്എ​സ്എ​സു​മാ​ണ് ര​ണ്ടാ​മ​ത്. യു​പി വി​ഭാ​ഗ​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ സെ​ന്‍റ് ആ​ൻ​സ് ജി​എ​ച്ച്എ​സ്എ​സും ക​ള​ർ​കോ​ട് ജി​യു​പി​എ​സും ത​മ്മി​ൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ണ്.
പ്ര​ധാ​ന​വേ​ദി ചെ​ളി​ക്കു​ള​മാ​യ​തോ​ടെ ഇ​വി​ടു​ത്തെ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന് മ​റ്റു വേ​ദി​യി​ലേ​ക്കു മാ​റ്റി. ക​ലോ​ത്സ​വ​ത്തി​ന്‍റെ ആ​ദ്യ ദി​ന​ത്തി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ത​ക​ർ​ത്തു​പെ​യ്ത മ​ഴ​യി​ൽ റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന​വേ​ദി​യാ​യ ബോ​യ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടാ​ണ് ചെ​ളി​ക്കു​ള​മാ​യി മാ​റി​യ​ത്. ഇ​തേ തു​ട​ർ​ന്ന് ഇ​ന്ന​ലെ ഇ​വി​ടെ ന​ട​ക്കേ​ണ്ട ഭ​ര​ത​നാ​ട്യം, നാ​ടോ​ടി നൃ​ത്തം ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ൾ ഹ​രി​പ്പാ​ട് കാ​വ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്ക് മാ​റ്റി. ഇ​വി​ടെ ന​ട​ക്കേ​ണ്ടി​യി​രു​ന്ന ശാ​സ്ത്രീ​യ സം​ഗീ​തം ഉ​ൾ​പ്പ​ടെ​യു​ള്ള മ​ത്സ​ര​ങ്ങ​ൾ ബോ​യ്സ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്കും മാ​റ്റി.