ര​ണ്ട് ദേ​ശീ​യ അ​വാ​ർ​ഡു​ക​ൾ മ​ത്സ്യ​ഫെ​ഡി​ന്
Monday, November 18, 2019 10:42 PM IST
ആ​ല​പ്പു​ഴ: ദേ​ശീ​യ മ​ത്സ്യ​വി​ക​സ​ന ബോ​ർ​ഡ് മ​ത്സ്യ​മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള 2019 -ര​ണ്ട് ദേ​ശീ​യ അ​വാ​ർ​ഡു​ക​ൾ മ​ത്സ്യ​ഫെ​ഡി​നു ല​ഭി​ച്ച​താ​യി ചെ​യ​ർ​മാ​ൻ പി.​പി. ചി​ത്ത​ര​ഞ്ജ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ന​ല്ല മ​ത്സ്യ വി​പ​ണ​ന സം​വി​ധാ​ന​ത്തി​നും ന​ല്ല ചെ​മ്മീ​ൻ വി​ത്തു​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്കു​മു​ള്ള അ​വാ​ർ​ഡു​ക​ളാ​ണ് ല​ഭി​ച്ച​ത്. പ്ര​വ​ർ​ത്ത​ന മി​ക​വി​ന് ഏ​ർ​പ്പെ​ടു​ത്തി​യ തീ​ര​ദേ​ശ​മ​ത്സ്യ സ​ഹ​ക​ര​ണ സം​ഘ​ത്തി​നു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ് തൃ​ശൂ​ർ നാ​ട്ടി​ക എ​ങ്ങ​ണ്ടി​യൂ​ർ സം​ഘ​ത്തി​നും ല​ഭി​ച്ചു. ലോ​ക മ​ത്സ്യ ദി​ന​മാ​യ 21 ന് ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ത്സ്യ​ഫെ​ഡ് ചെ​യ​ർ​മാ​ൻ പി.​പി. ചി​ത്ത​ര​ഞ്ജ​നും നാ​ട്ടി​ക-​എ​ങ്ങ​ണ്ടി​യൂ​ർ സം​ഘം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വാ​സു​വും അ​വാ​ർ​ഡു​ക​ൾ ഏ​റ്റു​വാ​ങ്ങും.
തി​രു​മു​ല്ല​വാ​രം, കൈ​പ്പ​മം​ഗ​ലം, വെ​ളി​യം​കോ​ട്, മാ​പ്പി​ള​ബേ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ത്സ്യ​ഫെ​ഡി​ന്‍റെ ചെ​മ്മീ​ൻ വി​ത്തു​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മാ​യം​ക​ല​ർ​ന്ന മ​ത്സ്യ​ങ്ങ​ൾ വി​പ​ണി​യി​ൽ സു​ല​ഭമാ​യ​പ്പോ​ഴാ​ണ് മ​ത്സ്യ​ഫെ​ഡ് വി​പ​ണ​ന​രം​ഗ​ത്ത് എ​ത്തി​യ​ത്. 37ഫി​ഷ് ബൂ​ത്തു​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. 200 ഫി​ഷ് ബൂ​ത്തു​ക​ൾ സ്ഥാ​പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. നാ​ല് മൊ​ബൈ​ൽ ഫി​ഷ് മാ​ർ​ട്ടു​ക​ളും ന​ട​ത്തി​വ​രു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് തീ​ര​ത്തുനി​ന്ന് മാ​ർ​ക്ക​റ്റി​ലേ​ക്ക് എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​പ​ണ​ന സം​വി​ധാ​നം ആ​രം​ഭി​ച്ച​തെ​ന്ന് പി.​പി. ചി​ത്ത​ര​ഞ്ജ​ൻ പ​റ​ഞ്ഞു.