ക​യ​ർ ഉ​ത്പ​ന്ന ബ്രാ​ൻ​ഡിം​ഗി​ന് സമൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ ഉ​പ​യോ​ഗി​ക്കു​ം: മ​ന്ത്രി തോ​മ​സ് ഐ​സ​ക്
Saturday, November 16, 2019 11:39 PM IST
ആ​ല​പ്പു​ഴ: ഉ​ത്പ​ന്ന വൈ​വി​ധ്യ വ​ത്ക​ര​ണ​ത്തി​ലൂ​ടെ​യും ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​ലൂ​ടെ​യും മു​ന്നേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​യ​ർ മേ​ഖ​ല​യെ കൂ​ടു​ത​ൽ ഊ​ർ​ജ​സ്വ​ല​മാ​ക്കാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ സ​ഹാ​യം തേ​ടു​മെ​ന്ന് ധ​ന-​ക​യ​ർ മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്. ക​യ​ർ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ബ്രാ​ൻ​ഡിം​ഗി​ൽ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഒ​ട്ടേ​റെ​ക്കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ആ​ല​പ്പു​ഴ ഹെ​റി​റ്റേ​ജ് പ​ദ്ധ​തി​യി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. ക​യ​ർ കേ​ര​ള 2019 നോ​ട​നു​ബ​ന്ധി​ച്ച് സാ​മൂ​ഹ്യ​മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​യ​ർ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ടി.​കെ. ദേ​വ​കു​മാ​ർ, ക​യ​ർ കേ​ര​ള പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ഡ്വ. ആ​ർ. റി​യാ​സ്, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ സാ​ജി​ദ് യ​ഹി​യ, തി​ര​ക്ക​ഥാ​കൃ​ത്ത് സു​നീ​ഷ് വാ​ര​നാ​ട്, ച​ല​ച്ചി​ത്ര​താ​രം മി​നോ​ണ്‍, ഗാ​ന​ര​ച​യി​താ​വ് സു​ഹൈ​ൽ തു​ട​ങ്ങി​യ​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ക​യ​ർ കേ​ര​ള​യെ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ളി​ൽ എ​ത്തി​ക്കു​ന്ന മി​ക​ച്ച പോ​സ്റ്റി​നും വീ​ഡി​യോ​ക്കും ക​യ​ർ കേ​ര​ള സോ​ഷ്യ​ൽ മീ​ഡി​യ അ​വാ​ർ​ഡ് ന​ൽ​കും. ഒ​ന്നാം സ്ഥാ​ന​മാ​യി 50,000 രൂ​പ​യും ര​ണ്ടാം സ​മ്മാ​ന​മാ​യി 25,000 രൂ​പ​യും ന​ൽ​കും. ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന 15 പേ​രെ ക​യ​ർ കേ​ര​ള​യു​ടെ സ​മാ​പ​ന ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

ടൂ​റി​സ്റ്റു​ക​ളെ​യും മ​റ്റും ആ​ക​ർ​ഷി​ക്കു​ന്ന നി​ല​യി​ൽ ക​യ​ർ വ്യ​വ​സാ​യ​ത്തെ വി​ക​സി​പ്പി​ക്കു​ന്ന​തി​നും ക​യ​ർ മേ​ഖ​ല​യെ പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​ൻ സോ​ഷ്യ​ൽ വ്യൂ​വേ​ഴ്സ് എ​ന്ന പേ​രി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഇ​തി​ൽ പ​ങ്കെ​ടു​ക്കു​ന്നവ​രെ സോ​ഷ്യ​ൽ മീ​ഡി​യ പാ​ർ​ട്ണ​ർ​മാ​രാ​ക്കും. ഒ​രു രാ​ജ്യാ​ന്ത​ര മേ​ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ പാ​ർ​ട്ണ​ർ​മാ​രാ​ക്കു​ന്ന​ത് കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​ണ്.