ചേർത്തല: ചേർത്തല ടൗണ്‍ റോട്ടറി ക്ലബ് നടത്തുന്ന 19 -ാം അശ്വതി മാർട്ട് റോട്ടറി ബാലോത്സവ് 16, 17 തീയതികളിൽ സെന്റ് മൈക്കിൾസ് കോളജിൽ നടക്കും. കലോത്സവത്തിൽ ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ അന്പതിൽപരം സ്കൂളുകളിൽ നിന്നായി രണ്ടായിരത്തോളം കുട്ടികൾ പങ്കെുടുക്കുമെന്ന് ബാലോത്സവ കമ്മിറ്റി ചെയർമാൻ ഡോ. അനിൽ വിൻസെന്റ്, സൈറസ് വന്യംപറന്പിൽ, ജോസഫ് കുര്യൻ, സെസിൽ നൊബെർട് കെന്നോത്ത് എന്നിവർ പറഞ്ഞു.
പെയിന്റിംഗ്, ഭരരനാട്യം, നാടോടി നൃത്തം, സംഘനൃത്തം, ദേശഭക്തിഗാനം, ശാസ്ത്രീയസംഗീതം, സംഘഗാനം, പ്രസംഗം, ഫാൻസി ഡ്രസ്, മിമിക്രി, മോണോആക്ട് എന്നീ ഇനങ്ങളിൽ രണ്ടുവേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. സ്കൂളിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത കുട്ടികൾക്ക് സ്പോട് രജിസ്ട്രേഷന് അവസരമുണ്ടായിരിക്കും. കളക്ടർ പരിപാടി ഉദ്ഘാടനം ചെയ്യും. റോട്ടറി ഡ്സ്ട്രിക്ട് ഗവർണർ ഡോ. തോമസ് മുഖ്യാതിഥിയാകും.