വി​ത​യ്ക്കാ​നാ​വ​ശ്യ​മാ​യ വി​ത്തെ​ത്തി​ക്ക​ണ​മെ​ന്ന്
Wednesday, November 13, 2019 10:28 PM IST
മ​ങ്കൊ​ന്പ്: പു​തി​യ കാ​ർ​ഷി​ക ക​ല​ണ്ട​റ​ട​ക്ക​മു​ള്ള പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്കാ​യി കു​ട്ട​നാ​ട​ൻ ക​ർ​ഷ​ക​രെ നി​ർ​ബ​ന്ധി​ക്കു​ന്ന കൃ​ഷി​വ​കു​പ്പ് വി​ത​യ്ക്കാ​നാ​വ​ശ്യ​മാ​യ വി​ത്തെ​ത്തി​ക്ക​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് പു​ളി​ങ്കു​ന്ന് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. മ​ഹാ​പ്ര​ള​യ​ത്തി​നു​ശേ​ഷം പു​ഞ്ച​കൃ​ഷി​യു​ടെ ന​ട​ത്തി​പ്പി​ൽ കാ​ത​ലാ​യ മാ​റ്റ​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ന്ന കൃ​ഷി​വ​കു​പ്പ് പു​ഞ്ച​കൃ​ഷി​യു​ടെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ൽ പു​ഞ്ച​കൃ​ഷി​യി​റ​ക്കു​ന്ന 29,000 ഹെ​ക്ട​റി​ലേ​ക്കാ​വ​ശ്യ​മാ​യ വി​ത്തി​ന്‍റെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന് സെ​പ്റ്റം​ബ​ർ 30 ന് ​ക​ള​ക്‌ടറേ​റ്റി​ൽ ന​ട​ന്ന യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു.
എ​ന്നാ​ൽ വി​ത ഇ​ത്ര​യേ​റെ വൈ​കി​യി​ട്ടും വി​ത്തി​ന്‍റെ ല​ഭ്യ​ത​ക്കാ​ര്യ​ത്തി​ൽ കൃ​ഷി​വ​കു​പ്പ് തി​ക​ഞ്ഞ അ​നാ​സ്ഥ​യാ​ണ് കാ​ട്ടു​ന്ന​തെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. യ​ഥാ​സ​മ​യം കൃ​ഷി ആ​രം​ഭി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടു തു​റ​ന്നു​കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വേ​ഗ​ത്തി​ൽ ഓ​രു​വെ​ള്ള​മെ​ത്തു​ക​യും കൃ​ഷി ന​ശി​ക്കു​ക​യും ചെ​യ്യും. കു​റെ വ​ർ​ഷ​ങ്ങ​ളാ​യി വി​ത്തി​ന്‍റെ ല​ഭ്യ​ത​ക്കാ​ര്യ​ത്തി​ൽ കൃ​ഷി​വ​കു​പ്പ് ഇ​തേ രീ​തി​യാ​ണ് പി​ന്തു​ട​രു​ന്ന​തെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. റാ​ഫി മോ​ഴൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ത​ങ്ക​ച്ച​ൻ കാ​നാ​ച്ചേ​രി, റോ​ജി മ​ണ​ല, മോ​ഹ​ൻ​ദാ​സ് പു​ത്ത​ൻ​പ​റ​ന്പ്, ജോ​ജി വെ​ന്പാ​ട​ന്ത​റ, ജോ​യി​ച്ച​ൻ ത​റ​യി​ൽ, ബെ​ന്നി​ച്ച​ൻ തു​ണ്ടി​യി​ൽ, വ​ർ​ഗീ​സ് വാ​ട​യി​ൽ, തോ​മ​സ് മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.