ന​ബി​ദി​ന​ത്തി​ൽ സ്കൂ​ൾ കാ​യി​മേ​ള സം​ഘ​ടി​പ്പി​ച്ച​തി​നെ​തി​രേ പ്ര​തി​ഷേ​ധം
Sunday, November 10, 2019 10:43 PM IST
പൂ​ച്ചാ​ക്ക​ൽ: ന​ബി​ദി​ന​ത്തി​ൽ സ്കൂ​ൾ കാ​യി​മേ​ള സം​ഘ​ടി​പ്പി​ച്ച​തി​നെ​തി​രേ പ്ര​തി​ഷേ​ധം. ന​ബി​ദി​ന​ത്തി​ൽ റ​വ​ന്യൂ ജി​ല്ല സ്കൂ​ൾ കാ​യി​മേ​ള ചേ​ർ​ത്ത​ല എ​സ്എ​ൻ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച​തി​ൽ സം​യു​ക്ത സ്കൂ​ൾ കാ​യി​കാ​ധ്യാ​പ​ക സം​ഘ​ട​ന റ​വ​ന്യൂ ജി​ല്ല ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. തു​റ​വൂ​ർ ഉ​പ​ജി​ല്ല കാ​യി​ക മേ​ള ന​ട​ന്ന ഉ​ട​നെ​യാ​ണ് ജി​ല്ലാ കാ​യി​ക മേ​ള ന​ട​ക്കു​ന്ന​ത്. ഇ​ത് മൂ​ലം കു​ട്ടി​ക​ൾ​ക്ക് വി​ശ്ര​മ​മി​ല്ലാ​തെ തു​ട​ർ​ച്ച​യാ​യി ആ​റ് ദി​വ​സ​വും പ​ങ്ക​ടു​ക്കേ​ണ്ടി വ​രു​ന്നു. ഇ​ന്ന​ലെ പൊ​തു അ​വ​ധി​യും ന​ബി​ദി​ന​വു​മാ​യി​രു​ന്ന​തി​നാ​ൽ കു​ട്ടി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഒ​രു പോ​ലെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന അ​വ​സ്ഥ​യു​ണ്ടാ​ക്കി​യെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
ചെ​യ​ർ​മാ​ൻ പി.​എ​ൻ. കൃ​ഷ്ണ​ൻ പോ​റ്റി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ക​ണ്‍​വീ​ന​ർ എം.​ജെ. ജോ​ണി, എ. ​മു​ര​ളീ​ധ​ര​ൻ, ഷ​മീം അ​ഹ​മ്മ​ദ്, റോ​ഷ​ൻ ലൂ​ക്കോ​സ്, ജോ​സ​ഫ് ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.