ഓ​ട്ട​ത്തി​നിടെ വി​ദ്യാ​ർ​ഥി​നി ത​ള​ർ​ന്നുവീ​ണു
Saturday, November 9, 2019 10:36 PM IST
ചേ​ർ​ത്ത​ല: വേ​ന​ൽ​ച്ചൂ​ടി​ൽ ത​ള​ർ​ന്നു​വീ​ണ അ​ഞ്ജ​ലി​ക്ക് സാ​ന്ത്വ​ന പ്ര​വാ​ഹ​മാ​യി കാ​ണി​ക​ളെ​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ന​ട​ന്ന 600 മീ​റ്റ​ർ ഓ​ട്ട​ത്തി​ന്‍റെ ര​ണ്ടാം റൗ​ണ്ടി​ലാ​ണ് തൃ​ച്ചാ​റ്റു​കു​ളം ദി​ശാ കാ​രു​ണ്യ കേ​ന്ദ്ര​ത്തി​ലെ അ​ഞ്ജ​ലി ത​ള​ർ​ന്നു വീ​ണ​ത്. ശ്രീ​ക​ണ്ഠേ​ശ്വ​രം എ​സ്എ​ൻ​എ​ച്ച്എ​സ്എ​സി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ അ​ഞ്ജ​ലി വേ​ന​ൽ​ച്ചൂ​ട് താ​ങ്ങാ​നാ​വാ​തെ​യാ​ണ് ത​ല​ചു​റ്റി വീ​ണ​ത്.

ഓ​ടി​യെ​ത്തി​യ അ​ധ്യാ​പ​ക​രും കാ​ണി​ക​ളും സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്കു മാ​റ്റി പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി. മ​യ​ക്കം വി​ട്ടു​ണ​ർ​ന്ന അ​ഞ്ജ​ലി​യെ ദി​ശാ കാ​രു​ണ്യ കേ​ന്ദ്രം സെ​ക്ര​ട്ട​റി മി​ർ​സാ​ദ്, മാ​നേ​ജ​ർ സീ​ന​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് അ​ശു​പ​ത്രി​യി​ലേ​ക്കും കൊ​ണ്ടു​പോ​യി. പ​ട്ട​ണ​ക്കാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കു​ളി​ൽ ന​ട​ന്ന ഉ​പ​ജി​ല്ല മ​ത്സ​ര​ത്തി​ൽ 600 മീ​റ്റ​റി​ൽ അ​ഞ്ജ​ലി​യാ​ണ് വി​ജ​യി​ച്ച​ത്.
ഇ​തോ​ടെ​യാ​ണ് ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ലേ​ക്ക് സെ​ല​ക്ഷ​നാ​യ​ത്. സം​സ്ഥാ​ന മീ​റ്റി​ൽ എ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് എ​ത്തി​യ​തെ​ങ്കി​ലും ക​ടു​ത്ത വെ​യി​ൽ തി​രി​ച്ച​ടി​യാ​യി.