അ​ച്ഛ​ന്‍റെ ഓ​ർ​മ​ക​ളി​ലേക്ക് ഗൗ​രി​കൃ​ഷ്ണ ഓ​ടി​ക്ക​യ​റി​യ​ത് ഒ​ന്നാം​സ്ഥാ​ന​വു​മാ​യി
Saturday, November 9, 2019 10:35 PM IST
ചേ​ർ​ത്ത​ല: അ​ച്ഛ​ന്‍റെ വേ​ർ​പാ​ടി​ൽ വേ​ദ​ന ഉ​ള്ളി​ലൊ​തു​ക്കി ഗൗ​രി​കൃ​ഷ്ണ മൂ​വാ​യി​രം മീ​റ്റ​റി​ൽ ഓ​ടി​ക്ക​യ​റി​യ​തു ഒ​ന്നാം സ്ഥാ​ന​ത്തി​ലേ​ക്ക്. തി​രു​നെ​ല്ലൂ​ർ എ​ച്ച്എ​സ് എ​സി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യാ​യ ഗൗ​രി​യു​ടെ അ​ച്ച​ൻ ഷൈ​ജു വി​ട്ടു​പി​രി​ഞ്ഞി​ട്ടു ആ​റു​മാ​സ​മേ ആ​യു​ള്ളൂ.

എ​ട്ടാം​ക്ലാ​സ് മു​ത​ൽ ദീ​ർ​ഘ​ദൂ​ര ഓ​ട്ട​മ​ത്സ​ര​ത്തി​ൽ ഒ​ന്നാ​മ​ത് എ​ത്തി​യി​രു​ന്നു. അ​ച്ഛ​ന്‍റെ ആ​ഗ്ര​ഹ​മാ​യി​രു​ന്നു സ​മ്മാ​നം നേ​ടു​ക​യെ​ന്ന​ത്. ത​ന്‍റെ വി​ജ​യം അ​ച്ഛ​നു സ​മ്മാ​നി​ക്കു​ന്ന​താ​യും ഗൗ​രി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​വ​ർ​ഷ​വും ഈ ​ഇ​ന​ത്തി​ൽ ഗൗ​രി​ക്കാ​യി​രു​ന്നു ഒ​ന്നാം സ​മ്മാ​നം. പി​താ​വി​ന്‍റെ വേ​ർ​പാ​ടി​നു​ശേ​ഷം ചി​റ്റ​പ്പ​ൻ രാ​ജേ​ന്ദ്ര​നോ​ടൊ​പ്പ​മാ​ണ് മ​ത്സ​ര​ത്തി​നെ​ത്തി​യ​ത്. പ​ള്ളി​പ്പു​റം കെ.​ആ​ർ. പു​രം ചെ​റു​കാ​ട്ട് വി​ട്ടി​ലാ​ണ് താ​മ​സം. മാ​താ​വ് സി​ഡു. സ​ഹോ​ദ​ര​ൻ ഗൗ​തം.