കാ​യം​കു​ള​ത്ത് ഒ​ന്പ​താം ജ​യം! സി​ബി​എ​ലി​ൽ എ​തി​രി​ല്ലാ​തെ ന​ടു​ഭാ​ഗം ചു​ണ്ട​ൻ
Saturday, November 9, 2019 10:35 PM IST
കാ​യം​കു​ളം: മൂ​ന്നു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം കാ​യം​കു​ളം കാ​യ​ലി​ൽ അ​ര​ങ്ങേ​റി​യ ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗി​ന്‍റെ (സി​ബി​എ​ൽ) പ​ത്താം മ​ത്സ​ര​ത്തി​ൽ പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ ന​ടു​ഭാ​ഗം ചു​ണ്ട​ൻ(​ട്രോ​പ്പി​ക്ക​ൽ ടൈ​റ്റ​ൻ​സ്) ജേ​താ​ക്ക​ളാ​യി. ന​ടു​ഭാ​ഗ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ജ​യ​വും സി​ബി​എ​ലി​ലെ ഒ​ന്പ​താം ജ​യ​വു​മാ​ണി​ത്.

യു​ബി​സി കൈ​ന​ക​രി തു​ഴ​ഞ്ഞ ച​ന്പ​ക്കു​ളം(​കോ​സ്റ്റ് ഡോ​മി​നേ​റ്റേ​ഴ്സ്), പോ​ലീ​സ് ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ കാ​രി​ച്ചാ​ൽ ചു​ണ്ട​ൻ(​റേ​ജിം​ഗ് റോ​വേ​ഴ്സ്) എ​ന്നി​വ​യെ വ​ള്ള​പ്പാ​ടു​ക​ൾ​ക്ക് പി​ന്നി​ലാ​ക്കി​യാ​ണ് ന​ടു​ഭാ​ഗം ജേ​താ​ക്ക​ളാ​യ​ത്. ച​ന്പ​ക്കു​ളം ര​ണ്ടാം​സ്ഥാ​ന​ത്തും കാ​രി​ച്ചാ​ൽ മൂ​ന്നാം​സ്ഥാ​ന​ത്തു​മെ​ത്തി. പ​ത്തു മ​ത്സ​ര​ങ്ങ​ൾ പി​ന്നി​ടു​ന്പോ​ൾ ന​ടു​ഭാ​ഗം ചു​ണ്ട​ന് എ​റ​ണാ​കു​ളം മ​റൈ​ൻ ഡ്രൈ​വി​ൽ മാ​ത്ര​മാ​ണ് പ​രാ​ജ​യ​മ​റി​ഞ്ഞ​ത്.

നാ​ടി​ന്‍റെ ത​ന്നെ ഉ​ത്സ​വ​മാ​യി മാ​റി​യ കാ​യം​കു​ള​ത്ത് ആ​യി​ര​ങ്ങ​ളെ സാ​ക്ഷി നി​ർ​ത്തി​യാ​ണ് ഐ​പി​എ​ൽ മാ​തൃ​ക​യി​ലു​ള്ള സി​ബി​എ​ലി​ന്‍റെ പ​ത്താ​മ​ത് മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. 4:39.76 മി​നി​റ്റ് കൊ​ണ്ട് ന​ടു​ഭാ​ഗം ഒ​ന്നാ​മ​താ​യി തു​ഴ​ഞ്ഞെ​ത്തി​യ​പ്പോ​ൾ ച​ന്പ​ക്കു​ളം 5:17.17 മി​നി​റ്റും കാ​രി​ച്ചാ​ൽ 5:17.60 മി​നി​റ്റും കൊ​ണ്ടാ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. ഹീ​റ്റ്സി​ലും ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ലു​മാ​യി ഏ​റ്റ​വും മി​ക​ച്ച സ​മ​യം (4:26.90 മി​നി​റ്റ്) കു​റി​ച്ച ന​ടു​ഭാ​ഗം ചു​ണ്ട​ന് ’നെ​രോ​ലാ​ക് എ​ക്സ​ൽ ഫാ​സ്റ്റ​സ്റ്റ് ടീം ​ഓ​ഫ് ദി ​ഡേ’ സ്ഥാ​ന​വും ബോ​ണ​സാ​യി അ​ഞ്ച് പോ​യി​ന്‍റും ല​ഭി​ച്ചു.

പ​ത്തു​മ​ത്സ​ര​ങ്ങ​ൾ പി​ന്നി​ടു​ന്പോ​ൾ ന​ടു​ഭാ​ഗം ചു​ണ്ട​ൻ (ട്രോ​പ്പി​ക്ക​ൽ ടൈ​റ്റ​ൻ​സ്) 143 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. പോ​ലീ​സ് ബോ​ട്ട്ക്ല​ബ് തു​ഴ​ഞ്ഞ കാ​രി​ച്ചാ​ൽ ചു​ണ്ട​ൻ(​റേ​ജിം​ഗ് റോ​വേ​ഴ്സ്) 70 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തും യു​ബി​സി കൈ​ന​ക​രി തു​ഴ​ഞ്ഞ ച​ന്പ​ക്കു​ളം ചു​ണ്ട​ൻ (കോ​സ്റ്റ് ഡോ​മി​നേ​റ്റേ​ഴ്സ്) 63 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്. എ​ൻ​സി​ഡി​സി കു​മ​ര​കം തു​ഴ​ഞ്ഞ ദേ​വ​സ് ചു​ണ്ട​ൻ (മൈ​റ്റി ഓ​ർ​സ് 62 പോ​യി​ന്‍റ്) ഗ​ബ്രി​യേ​ൽ (ബാ​ക്ക് വാ​ട്ട​ർ നൈ​റ്റ്സ് 51) വീ​യ​പു​രം (പ്രൈ​ഡ് ചേ​സേ​ഴ്സ ്44) എ​ന്നി​വ​യാ​ണ് യ​ഥാ​ക്ര​മം നാ​ല്, അ​ഞ്ച്, ആ​റ് സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​ത്. യൂ​ണി​ഫോ​മി​ൽ പി​ഴ​വു വ​രു​ത്തി​യ​തി​ന് ഗ​ബ്രി​യേ​ൽ ചു​ണ്ട​ന് ഹീ​റ്റ്സി​ൽ ഫി​നി​ഷ് ചെ​യ്ത സ​മ​യ​ത്തി​ൽ അ​ഞ്ചു സെ​ക്ക​ൻ​ഡ് അ​ധി​കം ചു​മ​ത്താ​ൻ സി​ബി​എ​ൽ ക​മ്മി​റ്റി തീ​രു​മാ​ന​മെ​ടു​ത്തു. ഒ​ന്നാം ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ ട്രാ​ക്ക് തെ​റ്റി​ച്ച​തി​ന് പാ​യി​പ്പാ​ട​നും അ​ഞ്ച് സെ​ക്ക​ൻ​ഡ് അ​ധി​കം പി​ഴ ചു​മ​ത്തി.

ധ​ന​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് കാ​യം​കു​ള​ത്തെ മ​ത്സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്ന ച​ട​ങ്ങി​ൽ യു. ​പ്ര​തി​ഭ എം​എ​ൽ​എ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. എ.​എം. ആ​രി​ഫ് എം​പി, സം​സ്ഥാ​ന ടൂ​റി​സം അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​റും കെ​ടി​ഡി​സി എം​ഡി​യു​മാ​യ കൃ​ഷ്ണ തേ​ജ, മു​ൻ എം​എ​ൽ​എ സി.​കെ. സ​ദാ​ശി​വ​ൻ, ജ​ർ​മ​നി​യു​ടെ ദേ​ശീ​യ ഫു​ട്ബോ​ൾ താ​രം പാ​ട്രി​ക് ഒ​വോ​മോ​യേ​ല എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.