ജ​ന​റ​ൽ ബോ​ഡി​യും മെ​ന്പ​ർ​ഷി​പ്പ് കാ​ന്പ​യി​നും
Sunday, October 20, 2019 10:52 PM IST
ആ​ല​പ്പു​ഴ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ് കോ-​ഓ​ർ​ഡി​നേ​ഷ​ൻ (ക​ഐ​പി​സി) ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും മെ​ന്പ​ർ​ഷി​പ്പ് കാ​ന്പ​യി​നും സം​ഘ​ടി​പ്പി​ച്ചു. ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള ബ്ര​ദേ​ഴ്സ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ഐ​പി​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ആ​ഷി​ക് ഹൈ​ദ​ർ അ​ലി അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ഡോ. ​ധ​ന്യ അ​ശോ​ക് സ്വാ​ഗ​ത​വും ജി​ല്ലാ ട്ര​ഷ​റ​ർ ഡോ. ​അ​നൂ​പ്. എ​സ് ന​ന്ദി​യും പ​റ​ഞ്ഞു.