മ​ഴ​യും, വേ​ലി​യേ​റ്റ​വും: ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​ക്കി വെ​ള്ള​ക്കെ​ട്ട്
Sunday, October 20, 2019 10:49 PM IST
അ​ന്പ​ല​പ്പു​ഴ: തു​ലാ​മ​ഴ​യും വേ​ലി​യേ​റ്റ​വും കൂ​ടി​യാ​യ​തോ​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട്. ത​ക​ഴി, നെ​ടു​മു​ടി, അ​ന്പ​ല​പ്പു​ഴ, പു​റ​ക്കാ​ട്, പു​ന്ന​പ്ര തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വെ​ള്ള​ക്കെ​ട്ട് മൂ​ലം ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​ക്കി​യ​ത്. നി​ര​വ​ധി വീ​ടു​ക​ളാ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്.

ഓ​ണം മു​ത​ൽ വെ​ള്ള​ക്കെ​ട്ടി​ൽ തു​ട​രു​ന്ന പ​ല വീ​ടു​ക​ളും പ്ര​ദേ​ശ​ത്തു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ക​ര​ക്കൃ​ഷി​യേ​യും, പ​ച്ച​ക്ക​റി, വാ​ഴ തു​ട​ങ്ങി​യ കൃ​ഷി​ക​ളെ​യും വെ​ള്ള​ക്കെ​ട്ട് ബാ​ധി​ച്ചു. മാ​ലി​ന്യം ക​ല​ർ​ന്ന ജ​ലം വീ​ടി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് മൂ​ലം​പ​ക​ർ​ച്ച പ​നി​യും വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ, ത​ണ്ണീ​ർ​മു​ക്കം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ഓ​രു​വെ​ള്ളം ശ​ക്ത​മാ​യി ക​യ​റു​ന്ന​ത് കൃ​ഷി​യെ ബാ​ധി​ക്കു​മെ​ന്ന ഭീ​തി​യി​ലാ​ണ് ക​ർ​ഷ​ക​ർ. തു​ലാ​വ​ർ​ഷം ശ​ക്ത​മാ​യാ​ൽ ഇ​നി​യും പ​ല വീ​ടു​ക​ളും, റോ​ഡു​ക​ളും വെ​ള്ള​ക്കെ​ട്ടി​ലാ​വു​മെ​ന്ന ഭീ​തി​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ