കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ എ​സ്ക​ലേ​റ്റ​ർ ത​ക​രാ​റി​ലാ​കു​ന്ന​ത് പ​തി​വാ​കു​ന്നു
Friday, October 18, 2019 10:34 PM IST
കാ​യം​കു​ളം: യാ​ത്ര​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കാ​ൻ കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ്ഥാ​പി​ച്ച എ​സ്ക​ലേ​റ്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം സ്ഥി​ര​മാ​യി നി​ല​യ്ക്കു​ന്ന​ത് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു.
സ്റ്റേ​ഷ​നി​ലെ ഏ​ക എ​സ്ക​ലേ​റ്റ​റാ​ണി​ത്. വൈ​ദ്യു​തി നി​ല​ച്ചാ​ൽ എ​സ്ക​ലേ​റ്റ​ർ പ്ര​വ​ർ​ത്തി​ക്കാ​റി​ല്ല. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​ത്തു​ന്ന​തി​നു​ള്ള സ്വി​ച്ച് യാ​ത്ര​ക്കാ​ർ അ​ബ​ദ്ധ​ത്തി​ൽ അ​മ​ർ​ത്തു​ന്ന​തു​മൂ​ല​വും പ്ര​വ​ർ​ത്ത​നം നി​ല​യ്ക്കും. എ​തി​ർ​ദി​ശ​യി​ലേ​ക്ക് എ​സ്ക​ലേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള​താ​ണ് സ്വി​ച്ച് എ​ന്ന യാ​ത്ര​ക്കാ​രു​ടെ തെ​റ്റി​ദ്ധാ​ര​ണ​യാ​ണ് പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്ന​ത്.
ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും പോ​കാ​ൻ​ക​ഴി​യു​ന്ന​തി​ന് സൗ​ക​ര്യ​മൊ​രു​ക്കാ​ൻ ഒ​രു എ​സ്ക​ലേ​റ്റ​ർ കൂ​ടി സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് നി​ല​വി​ലു​ള്ള എ​സ്ക​ലേ​റ്റ​ർ പ​തി​വാ​യി ത​ക​രാ​റി​ലാ​കു​ന്ന​ത്. പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന വി​വ​രം അ​റി​യി​ച്ചാ​ലു​ട​ൻ ജീ​വ​ന​ക്കാ​രെ​ത്തി പ​രി​ഹാ​രം കാ​ണു​ന്നു​ണ്ടെ​ന്ന് സ്റ്റേ​ഷ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ഒ​രേ​സ​മ​യം കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കും ആ​ല​പ്പു​ഴ വ​ഴി തീ​ര​ദേ​ശ പാ​ത​യി​ലേ​ക്കും ദീ​ഘ​ദൂ​ര ട്രെ​യി​നു​ക​ള​ട​ക്കം നൂ​റി​ല​ധി​കം ട്രെ​യി​നു​ക​ൾ വ​ന്നു​പോ​കു​ന്ന കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ​ഞ്ച് പ്ലാ​റ്റ്ഫോ​മു​ക​ളാ​ണു​ള്ള​ത്. ഒ​ന്നാ​മ​ത്തെ പ്ലാ​റ്റ്ഫോ​മി​ൽ നി​ന്ന് മ​റ്റ് നാ​ല് പ്ലാ​റ്റ് ഫോ​മു​ക​ളി​ലേ​ക്ക് പോ​ക​ണ​മെ​ങ്കി​ൽ ല​ഗേ​ജ് ചു​മ​ന്ന് മേ​ൽ​പ്പാ​ലം ക​യ​റി​യി​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണ്. ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ൽ പോ​കേ​ണ്ട യാ​ത്ര​ക്കാ​രാ​ണ് കൂ​ടു​ത​ൽ വ​ല​യു​ന്ന​ത്. ഇ​തി​നു പ​രി​ഹാ​രം കാ​ണാ​നാ​ണ് എ​സ്ക​ലേ​റ്റ​ർ സ്ഥാ​പി​ച്ച​ത്.