കേ​ന്ദ്ര​-സം​സ്ഥാ​ന സ​ർ​ക്കാ​രുകൾ വോ​ട്ട് വാ​ങ്ങാ​ൻ വി​ശ്വാ​സ​ത്തെ ഉ​പ​യോ​ഗി​ക്കു​ന്നു: കെ.​സി. വേ​ണു​ഗോ​പാ​ൽ
Thursday, October 17, 2019 10:41 PM IST
തു​റ​വൂ​ർ: വോ​ട്ട് വാ​ങ്ങാ​ൽ വി​ശ്വാ​സ​ത്തെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. ശ​ബ​രി​മ​ല വി​ഷ​യം ഹി​ന്ദു​മ​ത വി​ശ്വാ​സി​ക​ളു​ടെ വി​കാ​ര​ത്തെ ര​ണ്ട് സ​ർ​ക്കാ​രു​ക​ളും വൃ​ണ​പ്പെ​ടു​ത്തി.

കേ​ന്ദ്ര സ​ർ​ക്കാ​ർ. ബി​ല്ല് പാ​സാ​ക്കി ഹി​ന്ദു​മ​ത​വി​ശ്വാ​സി​ക​ളെ സം​ര​ക്ഷി​ക്ക​ണം. അ​തി​ന് നി​യ​മു​ണ്ടാ​ക്കാ​ൻ ത​യാ​റാ​വ​ണം. കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ടു മ​ത്സ​രി​ക്കാ​ൻ കേ​ര​ള​സ​ർ​ക്കാ​ർ പ​രി​ശ്ര​മി​ക്കു​ക​യാ​ണ്. രാ​ജ്യം ത​ക​ർ​ച്ച​യി​ലാ​ണ്. പെ​ൻ​ഷ​ൻ​പോ​ലും കൊ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത ദ​യ​നീയ അ​വ​സ്ഥ​യാ​ണ്.

പെ​ൻ​ഷ​നു​ക​ൾ അ​ട്ടി​മ​റി​ച്ച ്കാ​രു​ണ്യ പോ​ലു​ള്ള പ​ദ്ധ​തി​ക​ൾ അ​ട്ടി​മ​റി​ച്ച സ​ർ​ക്കാ​റി​നെ​തി​രേ​യു​ള്ള ജ​ന​വി​ധി​യാ​യി​രി​ക്കും അ​രൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫലിക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​രൂ​രി​ൽ വ​ൻ​ന്പി​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ജ​യി​ക്കു​മെ​ന്നും അദ്ദേഹം പറഞ്ഞു. ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി അ​ഡ്വ.​ഷാ​നി​മോ​ൾ ഉ​സ്മാ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണാ​ർ​ഥം മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി നാ​ലുകു​ള​ങ്ങ​ര​യി​ൽ ന​ട​ത്തി​യ വ​നി​താ​ര​വം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ല​തി​കാ സു​ഭാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​മ്യ ഹ​രി​ദാ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം.​ലി​ജു, ബി​ന്ദു​കൃ​ഷ്ണ, ഫാ​ത്തി​മ, സു​ധാ കു​ര്യ​ൻ, ആ​ശ സ​ന​ൽ, ഉ​ഷ അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.