ജി​ല്ല​യി​ൽ എ​ക്സൈ​സി​ന്‍റെ ക​ഞ്ചാ​വ് - മ​യ​ക്കു​മ​രു​ന്നു​വേ​ട്ട ; ല​ഹ​രി​ഗു​ളി​ക​ക​ളു​ം കഞ്ചാവുമായി ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Saturday, September 21, 2019 11:01 PM IST
ആ​ല​പ്പു​ഴ : എ​ക്സൈ​സ് റേ​ഞ്ച് പാ​ർ​ട്ടി​യും ആ​ല​പ്പു​ഴ എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍റ്സ് ബ്യൂ​റോ​യും ചേ​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 16 നൈ​ട്രോ​സെ​പ്പാം ഗു​ളി​ക​ക​ളും 1.1 കി​ലോ​ഗ്രാം ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​ക്കു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു കേ​സു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്.

ല​ഹ​രിഗു​ളി​ക​ക​ളു​മാ​യി മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് ശ്രീ​കൃ​ഷ്ണാ​ല​യ​ത്തി​ൽ ഹ​രി​ഗോ​വി​ന്ദ് (ബ​ജി ഹ​രി), മ​ട​യാം​തോ​ട് തെ​ക്കേ​വെ​ളി ഷാ​ലു എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. മാ​ന​സി​ക വി​ഭ്രാ​ന്തി​ക്കു ഡോ​ക്ട​ർ പ്ര​ത്യേ​കം നി​ർ​ദേ​ശി​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​ണ് നൈ​ട്രോ​സെ​പ്പാം ഗു​ളി​ക​ക​ൾ ന​ൽ​കു​ന്ന​ത്. ഡോ​ക്ട​റു​ടെ വ്യാ​ജ കു​റി​പ്പ​ടി ത​യാ​റാ​ക്കി മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ നി​ന്നും വാ​ങ്ങു​ന്ന ഗു​ളി​ക പ​ത്തെ​ണ്ണം 600 രൂ​പ നി​ര​ക്കി​ലാ​ണ് പ്ര​തി​ക​ൾ വി​ൽ​ക്കു​ന്ന​ത്.

പ്ര​തി​ക​ൾ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും ഒ​പി ടി​ക്ക​റ്റ് വ്യാ​ജ​പേ​രി​ൽ വാ​ങ്ങി​യ​തി​ന് ശേ​ഷം ഡോ​ക്ട​റു​ടെ പ്രി​സ്ക്രി​പ്ഷ​ൻ എ​ഴു​തി​ച്ചേ​ർ​ക്കു​ന്നു. ഇ​ത് ഉ​പ​യോ​ഗി​ച്ച് മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ നി​ന്നും ഗു​ളി​ക​ക​ൾ വാ​ങ്ങി​യാ​ണ് മ​റി​ച്ചു​വി​ൽ​ക്കു​ന്ന​ത്. പ്ര​തി​ക​ൾ​ക്ക് പ്രി​സ്ക്രി​പ്ഷ​ൻ ല​ഭി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ളെപ്പ​റ്റി കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​താ​യി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​ജെ. റോ​യ് പ​റ​ഞ്ഞു.

രാ​ത്രി​കാ​ല വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ആ​ല​പ്പു​ഴ അ​ർ​ത്തു​ങ്ക​ൽ തീ​ര​ദേ​ശ റോ​ഡി​ൽ ത​യ്യി​ൽ ജം​ഗ്ഷ​നി​ൽ ബൈ​ക്കി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. പ്ര​തി ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞു. പ​ള്ളു​രു​ത്തി കാ​ട്ടു​പ​റ​ന്പി​ൽ വീ​ട്ടി​ൽ ത​ൻ​സീ​റാ​ണ് പ്ര​തി.

ആ​ല​പ്പു​ഴ ടൗ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് പ​ള്ളു​രു​ത്തി ഭാ​ഗ​ത്തുനി​ന്ന് വ്യാ​പ​ക​മാ​യി ക​ഞ്ചാ​വ് എ​ത്തു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്. ക​ഞ്ചാ​വു​മാ​യി വ​രു​ന്ന വാ​ഹ​ന​ത്തി​ന് പൈ​ല​റ്റാ​യി മ​റ്റൊ​രാ​ൾ ബൈ​ക്കി​ൽ ഉ​ണ്ടാ​കും. ഈ ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തീ​ര​ദേ​ശ റോ​ഡി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ഫ്തി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത​റി​ഞ്ഞ് ബൈ​ക്കി​ൽ തി​രി​ച്ചുപോ​കാ​ൻ തു​ട​ങ്ങി​യ പ്ര​തി​യെ എ​ക്സൈ​സു​കാ​ർ പി​ന്തു​ട​ർ​ന്ന​പ്പോ​ൾ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.
പ്ര​തി ത​ൻ​സി​ൽ എ​റ​ണാ​കു​ള​ത്ത് നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ഇ​യാ​ളെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം ന​ട​ന്നു​വ​രു​ന്നു.

ആ​ല​പ്പു​ഴ റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​ജെ. റോ​യ്, ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. പ്ര​ശാ​ന്ത് എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ത്ത വി​വി​ധ പ​രി​ശോ​ധ​ന​ക​ളി​ൽ, പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർമാ​രാ​യ , ജി. ​ഫെ​മി​ൻ, എ​ൻ. ബാ​ബു, പി. ​സി. ഗി​രീ​ഷ്, പി. ​എം. സു​മേ​ഷ്, റോ​യ് ജേ​ക്ക​ബ്, എ​ൻ. പ്ര​സ​ന്ന​ൻ, എ. ​സാ​ബു സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​സി. ബി​നു, ബി.​എം. ബി​യാ​സ്, സു​ബി​ൻ. ബി, ​സു​ർ​ജി​ത്ത്. ടി.​ജി, ജ​യ​ദേ​വ്. ആ​ർ, ഹ​രീ​ഷ് കു​മാ​ർ കെ.​എ​ച്ച്. ഡ്രൈ​വ​ർ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.