അ​ന്ത​ർ​ജി​ല്ല മോ​ഷ​ണ​സം​ഘം പി​ടി​യി​ൽ
Thursday, September 19, 2019 10:14 PM IST
ആ​ല​പ്പു​ഴ: മോ​ഷ്ടി​ച്ച ബൈ​ക്കു​ക​ളി​ൽ ക​റ​ങ്ങി ന​ട​ന്ന് സ്വ​ർ​ണ​മാ​ല പി​ടി​ച്ചു​പ​റി​ക്കു​ന്ന സം​ഘ​ത്തി​ലെ മൂ​ന്നു​പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത 200 ഓ​ളം മാ​ല​പി​ടി​ച്ചു​പ​റി​ക്കേ​സി​ലെ പ്ര​തി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
കോ​ട്ട​യം ന​ടു​ഭാ​ഗം പൂ​ഞ്ഞാ​ർ കീ​രി​യാ​നി​ക്ക​ൽ കെ.​എ​സ്. സു​നി​ൽ (കീ​രി സു​നി - 41), ചൂ​ണ്ടാ​ശേ​രി ഭ​ര​ണ​ങ്ങാ​നം വ​രി​ക്ക​പൊ​തി​യി​ൽ വി.​ടി. അ​ഭി​ലാ​ഷ് (41), പ​യ്യാ​നി​ത്തോ​ട്ടം തെ​ക്കേ​ക്ക​ര പൂ​ഞ്ഞാ​ർ വ​ട​ക്കേ​ൽ വീ​ട്ടി​ൽ ര​മേ​ശ​ൻ (ആ​ലു​വ ക​ണ്ണ​ൻ-33) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം. ടോ​മി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ്ര​തി​ക​ളി​ൽ നി​ന്ന് 60 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി കി​ലോ​ക്ക​ണ​ക്കി​ന് സ്വ​ർ​ണം ഇ​ത്ത​ര​ത്തി​ൽ ക​വ​ർ​ന്നി​ട്ടു​ണ്ട്. ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. പ്രാ​യ​മാ​യ സ്ത്രീ​ക​ൾ ന​ട​ന്നു​പോ​കു​ന്പോ​ൾ പ​രി​ചയ ഭാ​വം കാ​ണി​ച്ച് അ​ടു​ത്തുകൂടി​യും ചി​രി​ച്ചു​മാ​ണ് മാ​ല പി​ടി​ച്ചു​പ​റി​ക്കു​ന്ന​ത്. ഉ​ത്സ​വ​ങ്ങ​ളും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളും മ​ന​സി​ലാ​ക്കി ആ ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് സ​ഞ്ച​രി​ച്ചാ​ണ് മാ​ല ക​വ​ർ​ന്നി​രു​ന്ന​ത്.
മു​ണ്ടു​ടു​ത്താ​ണ് സം​ഘം മാ​ല​മോ​ഷ​ണ​ത്തി​നി​റ​ങ്ങി​യി​രു​ന്ന​ത്. അ​തി​നാ​ൽ, ഓ​പ്പ​റേ​ഷ​ൻ​സ് മു​ണ്ട​ൻ​സ് ഹ​ണ്ട് എ​ന്ന പേ​രി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ് പ്ര​തി​ക​ളെ വ​ല​യി​ലാ​ക്കി​യ​ത്. കൂ​ത്താ​ട്ടു​കു​ളം, പാ​ലാ ഭാ​ഗ​ങ്ങ​ളി​ലൂ​ടെ​യാ​ണ് മോ​ഷ​ണ​ശേ​ഷം പ്ര​തി​ക​ളു​ടെ പ്ര​ധാ​ന സ​ഞ്ചാ​ര​മെ​ന്ന് ക​ണ്ടെ​ത്തി. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് പ്ര​തി​ക​ളു​ടെ ഫോ​ട്ടോ​യും മ​റ്റും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​പ്ര​ച​രി​പ്പി​ച്ച​താ​ണ് വ​ഴി​ത്തി​രി​വാ​യ​ത്.
ഈ​രാ​റ്റു​പേ​ട്ട തി​ട​നാ​ട് എ​ന്ന സ്ഥ​ല​ത്ത് പ്ര​തി​ക​ളി​ലൊ​രാ​ളെ തു​ണി വി​ൽ​ക്കു​ന്ന​യാ​ളി​നൊ​പ്പം ക​ണ്ട​താ​യി വി​വ​രം ല​ഭി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ബം​ഗ​ളൂ​രു​വി​ൽ തു​ണി​യെ​ടു​ക്കു​ന്ന​തി​നി​ടെ അ​ഭി​ലാ​ഷി​നെ പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്നാ​ണ് കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ സു​നി​ലി​നെ​യും മൂ​ന്നാ​മ​നാ​യ ര​മേ​ശ​നെ​യും പി​ടി​കൂ​ടി​യ​ത്.
സ്വ​ർ​ണം ഉ​രു​ക്കി ആ​ഭ​ര​ണ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​വ​ർ​ക്കാ​ണ് സം​ഘം മോ​ഷ​ണ​മു​ത​ൽ വി​റ്റി​രു​ന്ന​ത്. ഇ​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. അ​ഡീ​ഷ​ണ​ൽ എ​സ്പി ബി. ​കൃ​ഷ്ണ​കു​മാ​ർ, ഡി​വൈ​എ​സ്പി പി.​വി. ബേ​ബി, സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ബി​നു​കു​മാ​ർ, ആ​ല​പ്പു​ഴ സൗ​ത്ത് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ കെ.​എ​ൻ. രാ​ജേ​ഷ്, എ​സ്ഐ ദ്വി​ജേ​ഷ്, സൈ​ബ​ർ സെ​ൽ എ​സ്ഐ അ​ജി​ത്ത്, സീ​നി​യ​ർ സി​പി​ഒ മോ​ഹ​ൻ​കു​മാ​ർ, സു​ധീ​ർ, സി​പി​ഒ​മാ​രാ​യ പ്ര​വീ​ഷ്, മ​ൻ​സൂ​ർ, റോ​ബി​ൻ​സ​ണ്‍, സാ​ബു എ​ന്നി​വ​രാ​ണ് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.