കീ​ട​നാ​ശി​നി സ്പ്രേ​യ​റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Thursday, September 19, 2019 10:12 PM IST
അ​ന്പ​ല​പ്പു​ഴ: ഐ​ആം ഫോ​ർ ആ​ല​പ്പി പ​ദ്ധ​തി പ്ര​കാ​രം പ്ര​ള​യ​ബാ​ധി​ത​രാ​യ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി കീ​ട​നാ​ശി​നി സ്പ്രേ​യ​റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ജ​ർ​മ​നി ആ​സ്ഥാ​ന​മാ​യ വേ​ൾ​ഡ് വി​ഷ​ൻ ഇ​ന്ത്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ സ്പ്രേ​യ​റു​ക​ളു​ടെ വി​ത​ര​ണം സ​ബ് ക​ള​ക്ട​ർ നി​ർ​വ്വ​ഹി​ച്ചു. വെ​ള്ള​പ്പൊ​ക്കം മൂ​ലം കൃ​ഷി​യും കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 120 ക​ർ​ഷ​ക​ർ​ക്കാ​ണ് സ​ഹാ​യ​മാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്പ്രേ​യ​റു​ക​ൾ ന​ൽ​കി​യ​ത്. വി. ​ധ്യാ​ന​സു​ത​ൻ, വേ​ൾ​ഡ് വി​ഷ​ൻ കേ​ര​ള പ്ര​തി​നി​ധി സ​ജി ഐ​സ​ക്ക്, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം മി​നി വേ​ണു, പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി​മാ​രാ​യ ഡി.​രാ​ജ​ൻ, ച​ന്ദ്ര​ശേ​ഖ​ര​ൻ പി​ള്ള, ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.