ഫ്രൂ​ട്ട് സ​ലാ​ഡ് ദി​നാ​ച​ര​ണം
Wednesday, September 18, 2019 10:44 PM IST
ആ​ല​പ്പു​ഴ: തു​ന്പോ​ളി മാ​താ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കെ​ജി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ്രൂ​ട്ട് സ​ലാ​ഡ് ദി​നാ​ഘോ​ഷം ന​ട​ന്നു. അ​ധ്യാ​പ​ക​രും അ​മ്മ​മാ​രും അ​രി​ഞ്ഞ് ത​യാ​റാ​ക്കി​യ പ​ഴ​ക്കൂ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വി​ത​ര​ണം ചെ​യ്തു. പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളോ​ടു​ചേ​ർ​ന്ന് ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ക എ​ന്ന സ​ന്ദേ​ശം കു​ട്ടി​ക​ൾ​ക്കു ന​ല്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഹോം ​സ​യ​ൻ​സ് വി​ഭാ​ഗ മേ​ധാ​വി ഡോ. ​എം. അ​ഞ്ജു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് മാ​ളി​യേ​ക്ക​ൽ, പ്രി​ൻ​സി​പ്പ​ൽ കെ. ​രാ​ജ​ൻ ജോ​സ​ഫ്, ന​ഴ്സ​റി വി​ഭാ​ഗം മേ​ധാ​വി ഗ്രേ​സി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.