മ​ഹി​ളാ​അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​ന​ം
Wednesday, September 18, 2019 10:39 PM IST
മാ​ന്നാ​ർ: അ​ഖി​ലേ​ന്ത്യാ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യു​മാ​യി മാ​ന്നാ​റി​ൽ ന​ട​ക്കും. ഇ​ന്ന് രാ​വി​ലെ 10ന് ​മാ​ന്നാ​ർ ആ​ര്യാ​ട്ട് ഹാ​ളി​ൽ ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര​ക​മ്മി​റ്റി ട്ര​ഷ​റ​ർ പി.​കെ.​ശ്രീ​മ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ, പി.​സ​തീ​ദേ​വി, സൂ​സ​ൻ കോ​ടി, സി.​എ​സ്.​സു​ജാ​ത, എ​സ്.​മീ​നാം​ബി​ക, കെ.​എ​സ്.​സ​ലീ​ഖ, പ്ര​സ​ന്ന ഏ​ണ​സ്റ്റ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ജി​ല്ല​യി​ലെ നാ​ല​ര ല​ക്ഷ​ത്തോ​ളം അം​ഗ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 400 പേ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ ഗീ​നാ​കു​മാ​രി വി​ഷ​യം അ​വ​ത​രി​പ്പി​ക്കും. നാ​ളെ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ ച​ർ​ച്ച​യും മ​റു​പ​ടി​യും ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​രെ​ഞ്ഞെ​ടു​പ്പ്

വെ​കു​ന്നേ​രം നാ​ലി​ന് പ​രു​മ​ല ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന പ്ര​ക​ട​നം പൊ​തു​സ​മ്മേ​ള​ന ന​ഗ​റാ​യ മാ​ന്നാ​ർ സ്റ്റോ​ർ ജം​ഗ്ഷി​ൻ എ​ത്തും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​തു സ​മ്മേ​ള​നം മ​ന്ത്രി ജെ.​മേ​ഴ്സി​കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മ്മേ​ള​ന​ത്തി​ന് വേ​ണ്ട എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ളാ​യ സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ,ആ​ർ.​പു​ഷ്പ​ല​താ മ​ധു,പ്രൊ​ഫ.​പി.​ഡി.​ശ​ശി​ധ​ര​ൻ,ബെ​റ്റ്സി ജ​നു എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.