നേ​തൃ സം​ഗ​മം ഇ​ന്ന്
Tuesday, September 17, 2019 10:37 PM IST
കാ​യം​കു​ളം: ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ സം​സ്ഥാ​ന നേ​തൃ സം​ഗ​മം ഇ​ന്നു കാ​യം​കു​ള​ത്ത് ന​ട​ക്കും. റ്റി​എ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന സം​ഗ​മം രാ​വി​ലെ പ​ത്തി​ന് ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ചേ​ല​ക്കു​ളം അ​ബു​ൽ ബു​ഷ്റ കെ.​എം. മു​ഹ​മ്മ​ദ് മൗ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ കെ.​പി. അ​ബൂ​ബ​ക്ക​ർ ഹ​സ്ര​ത്ത്, തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ് കു​ഞ്ഞ് മൗ​ല​വി, ക​ട​ക്ക​ൽ അ​ബ്ദു​ൽ അ​സീ​സ് മൗ​ല​വി, തേ​വ​ല​ക്ക​ര അ​ലി​യാ​ർ കു​ഞ്ഞ് മൗ​ല​വി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ ന​ട​ക്കു​ന്ന സം​ഗ​മ​ത്തി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള താ​ലൂ​ക്ക് ഭാ​ര​വാ​ഹി​ക​ളും, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളും വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കു​മെ​ന്ന് ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​എ. മൂ​സാ​മൗ​ല​വി അ​റി​യി​ച്ചു.