വെ​ട്ടി​യാ​ർ സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ
Saturday, August 24, 2019 10:05 PM IST
മാ​ങ്കാം​കു​ഴി: വെ​ട്ടി​യാ​ർ സെ​ന്‍റ്് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക തി​രു​നാ​ളും എ​ട്ടു​നോ​ന്പാ​ച​ര​ണ​വും സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ച്ച് എ​ട്ടി​ന് സ​മാ​പി​ക്കും. ഒ​ന്നി​ന് രാ​വി​ലെ എ​ട്ടി​ന് വി. ​കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ബ​ഥ​നി പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ റ​വ.​ഡോ ജോ​സ് മ​രി​യ ദാ​സ് കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ക്കും. തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി സു​വി​ശേ​ഷ​പ്ര​സം​ഗം, ഭ​ക്ത സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം, സെ​മി​ത്തേ​രി​യി​ലേ​ക്ക് മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണം, എ​ന്നി​വ ന​ട​ക്കും.
ഏ​ഴി​ന് വൈ​കു​ന്നേ​രം 3.30 ന് ​പാ​റ​ശാ​ല രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സി​ന് സ്വീ​ക​ര​ണം, പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന, കു​ട്ടി​ക​ളു​ടെ ആ​ദ്യ കു​ർ​ബാ​ന സ്വീ​ക​ര​ണം എ​ന്നി​വ ന​ട​ക്കും. വൈ​കു​ന്നേ​രം 6.30 ന് ​ഭ​ക്തി​നി​ർ​ഭ​ര​മാ​യ റാ​സ ദേ​വാ​ല​യ​ത്തി​ൽ നി​ന്നും പു​റ​പ്പെ​ട്ട് ന​ഗ​രം ചു​റ്റി തി​രി​കെ​യെ​ത്തും. എ​ട്ടി​ന് രാ​വി​ലെ 8.30 ന് ​വി.​സ​മൂ​ഹ ബ​ലി, ഫാ. ​ജോ​ബി​ൻ കു​ര്യാ​ക്കോ​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്കോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് കു​രു​വി​ള, ട്ര​സ്റ്റി അ​ജി​തോ​മ​സ്, സെ​ക്ര​ട്ട​റി കെ. ​എ​സ.് കു​ര്യാ​ക്കോ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡേ​വി​ഡ് ജോ​സ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.