യു​വ​തി വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണു മ​രി​ച്ച നി​ല​യി​ൽ
Saturday, August 24, 2019 10:05 PM IST
ചെ​ങ്ങ​ന്നൂ​ർ: യു​വ​തി​യെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വെ​ണ്‍​മ​ണി പ​തി​മൂ​ന്നാം വാ​ർ​ഡി​ൽ മാ​തേ​കാ​ട്ടി​ൽ വീ​ട്ടി​ൽ ഓ​മ​ന​ക്കൂ​ട്ട​ന്‍റെ​യും മ​ണി​യ​മ്മ​യു​ടെ​യും മ​ക​ൾ വീ​ണ​പ്രി​യ (കി​ച്ചു-19) യെ​യാ​ണ് വീ​ടി​നു സ​മീ​പ​മു​ള്ള പ​ത്താ​യ​ക്ക​ല്ല്, ക​ഴി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വ​ര​ന്പൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ല​ബോ​റ​ട്ട​റി ടെ​ക്നീ​ഷനാ​ണ്.
പ​തി​വു​പോ​ലെ രാ​വി​ലെ വീ​ട്ടി​ൽനി​ന്നു ജോ​ലി​ക്കു പോ​യ​താ​ണെ​ന്ന് മാ​താ​വ് പ​റ​ഞ്ഞു.
11.30 ഓ​ടെ​യാ​ണ് മൃ​ത​ദേ​ഹം കാ​ണു​ന്ന​ത്. ചെ​ളി നി​റ​ഞ്ഞ വ​ര​ന്പി​ലൂ​ടെ വേ​ഗം ന​ട​ന്നു പോ​യ​പ്പോ​ൾ കാ​ലു തെ​ന്നി വെ​ള്ള​ത്തി​ലേ​ക്ക് വ​ഴു​തി​പ്പോ​യ​താ​കാ​മെ​ന്നു ക​രു​തു​ന്നു. വെ​ണ്‍​മ​ണി പോ​ലീ​സ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. സ​ഹോ​ദ​രി വി​ഷ്ണു​പ്രി​യ (നേ​ഴ്സ്, ജ​യ്പൂ​ർ).