തോ​ട്ട​പ്പ​ള്ളി കോ​സ്റ്റ​ൽ പോ​ലീ​സി​ന്‍റെ ബോ​ട്ടു​ക​ൾ നോ​ക്കു​കു​ത്തി​യാ​കു​ന്നു
Saturday, August 24, 2019 10:04 PM IST
അ​ന്പ​ല​പ്പു​ഴ: തീ​ര​ദേ​ശ​ത്ത് അ​ത്യാ​ഹി​ത സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്പോ​ൾ ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തേ​ണ്ട തോ​ട്ട​പ്പ​ള്ളി തീ​ര​ദേ​ശ പോ​ലീ​സി​ന്‍റെ ബോ​ട്ടു​ക​ൾ നോ​ക്കു​കു​ത്തി​യാ​യി മാ​റു​ന്നു.
അ​ത്യാ​ഹി​ത സം​ഭ​വ​ങ്ങ​ളു​ണ്ടാ​കു​ന്പോ​ൾ ബോ​ട്ട് കേ​ടാ​യി​രു​ക്കു​മെ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രാ​തി.
ക്രി​മി​ന​ൽ സം​ഘം കൊ​ന്നു ക​ട​ലി​ൽ ത​ള്ളി​യെ​ന്നു പ​റ​യു​ന്ന പ​റ​വൂ​ർ സ്വ​ദേ​ശി മ​നു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​നു​ള്ള തെ​ര​ച്ചി​ലി​നാ​യി തോ​ട്ട​പ്പ​ള്ളി കോ​സ്റ്റ​ൽ പോ​ലീ​സി​ന്‍റെ സേ​വ​നം തേ​ടി​യെ​ങ്കി​ലും ബോ​ട്ട് കേ​ടാ​ണെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. പി​ന്നീ​ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ സ്വ​യം ത​ങ്ങ​ളു​ടെ വ​ള്ള​ങ്ങ​ളി​ലാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഉ​ണ്ടാ​യ ക​ട​ൽ തീ​ര​ത്തെ അ​ത്യാ​ഹി​ത​ങ്ങ​ളി​ലൊ​ന്നും തീ​ര​ദേ​ശ പോ​ലീ​സി​ന്‍റെ ബോ​ട്ട് നാ​ട്ടു​കാ​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ട്ടി​ട്ടി​ല്ല. ആ​ധു​നി​ക സ​ജ്ജീ ക​ര​ണ​ങ്ങ​ളോ​ടെ കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച ബോ​ട്ട് തീ ​ക​ത്തി ന​ശി​ച്ചി​രു​ന്നു.
ഇ​പ്പോ​ൾ ഒ​രു ബോ​ട്ട് മാ​ത്ര​മാ​ണു​ള്ള​ത്. ഇ​താ​ണെ​ങ്കി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ന്നു​മി​ല്ല.
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​വ​രു​ടെ സ്വ​ന്തം വ​ള്ള​ങ്ങ​ൾ ഇ​റ​ക്കി​യാ​ണ് സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തെ​ര​ച്ചി​ലും ന​ട​ത്തി​യി​ട്ടു​ള്ള​ത്. ഇ​ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഇ​ട​യി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്.
തെ​ര​ച്ചി​ലി​നാ​യി ഒൗ​ദ്യോ​ഗി​ക സം​വി​ധാ​ന​ങ്ങ​ൾ എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ദേ​ശീ​യ പാ​ത ഉ​പ​രോ​ധം വ​രെ മു​ൻ കാ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യി​ട്ടും അ​ധി​കൃ​ത​ർ ത​ങ്ങ​ളോ​ടു​ള്ള അ​വ​ഗ​ണ​ന തു​ട​രു​ക​യാ​ണെ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.