പ​റ​വൂ​രി​ൽ യു​വാ​വി​നെ കൊ​ന്ന് കു​ഴി​ച്ചി​ട്ട സം​ഭ​വ​ത്തി​ൽ പി​ടി​യാ​ലാ​വാ​ൻ ഒ​രാ​ൾ​കൂ​ടി
Saturday, August 24, 2019 10:04 PM IST
ആ​ല​പ്പു​ഴ: പ​റ​വൂ​രി​ൽ യു​വാ​വി​നെ കൊ​ന്ന് ക​ട​ലി​ൽ താ​ഴ്ത്തി​യ സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​കാ​ൻ ഇ​നി ഒ​രാ​ൾ​കൂ​ടി. ബാ​ർ ഹോ​ട്ട​ലി​നു സ​മീ​പ​ത്തെ സം​ഘ​ട്ട​ന​ത്തി​ൽ നാ​ലു​പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​താ​യി ി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നു വ്യ​ക്ത​മാ​യി​രു​ന്നു.

പി​ടി​യി​ലാ​യ അ​പ്പാ​പ്പ​ൻ പ​ത്രോ​സ്, സൈ​മ​ണ്‍ പു​ന്ന​പ്ര, കാ​ക്ക​രി​യി​ൽ ഓ​മ​ന​ക്കു​ട്ട​ൻ എ​ന്നി​വ​രെക്കൂ​ടാ​തെ പു​ന്ന​പ്ര പ​ന​ഞ്ചി​ക്ക​ൽ ആ​ന്‍റ​ണി സേ​വ്യ​ർ എ​ന്ന​യാ​ളാ​ണ് ഇ​നി പി​ടി​യി​ലാ​കാ​നു​ള്ള​ത്. അ​തേ​സ​മ​യം കാ​ണാ​താ​യ മ​നു​വും പ്ര​തി​ക​ളും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

മ​നു​വും പ​ത്രോ​സും പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ടി​പി​ടി, ല​ഹ​രി മ​രു​ന്ന് വി​ൽ​പ്പ​ന തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ് മി​ക്ക കേ​സു​ക​ളും അ​പ്പാ​പ്പ​ൻ പ​ത്രോ​സ് കാ​പ്പാ​ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ലാ​യ ശേ​ഷം കു​റ​ച്ചു​മാ​സം മു​ന്പാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രേ പു​ന്ന​പ്ര സ്റ്റേ​ഷ​നി​ൽ മാ​ത്രം ഒ​ന്പ​തു കേ​സു​ക​ളും ആ​ല​പ്പു​ഴ സൗ​ത്ത്, പാ​ല​ക്കാ​ട്, മ​ണ്ണാ​ർ​കാ​ട് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ര​ണ്ടു കേ​സു​ക​ളും നി​ല​വി​ലു​ണ്ട്.

സൈ​മ​ണി​നെ​തി​രേ​യും വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണം, അ​ടി​പി​ടി ഉ​ൾ​പ്പെ​ടെ നാ​ലു​കേ​സു​ക​ളു​ണ്ട്.