ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ്ഥാ​നം കൈ​മാ​റ്റം ന​ട​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം; ഒ​രു വി​ഭാ​ഗം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ രാ​ജി​ക്ക് ഒ​രു​ങ്ങു​ന്നു
Friday, August 23, 2019 10:11 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ്ഥാ​നം കൈ​മാ​റ്റ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്ന​തി​നാ​ൽ ഒ​രു കൂ​ട്ടം കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ രാ​ജി​ക്കൊ​രു​ങ്ങു​ന്നു.

ആ​ല​പ്പു​ഴ ജി​ല്ല കോ​ണ്‍​ഗ്ര​സ് ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള ബ്ലോ​ക്ക്, മ​ണ്ഡ​ലം, ബൂ​ത്ത് ഭാ​ര​വാ​ഹി​ക​ൾ ഒൗ​ദ്യോ​ഗി​ക സ്ഥാ​ന​ങ്ങ​ൾ രാ​ജി​വ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. ആ​ല​പ്പു​ഴ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പാ​ർ​ട്ടി​യെ​ടു​ത്ത ന​ഗ​ര​സ​ഭ ഭ​ര​ണ​സം​ബ​ന്ധ​മാ​യ ധാ​ര​ണ പ്ര​കാ​രം ചെ​യ​ർ​മാ​ൻ സ്ഥാ​നം കൈ​മാ​റ്റം ജി​ല്ല​യി​ലെ ത​ന്നെ ചെ​ങ്ങ​ന്നൂ​ർ, ഹ​രി​പ്പാ​ട്, ചേ​ർ​ത്ത​ല ഉ​ൾ​പ്പ​ടെ​യു​ള്ള ന​ഗ​ര​സ​ഭ​ക​ളി​ൽ മാ​റ്റം വ​ന്നി​ട്ടും ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലെ ചെ​യ​ർ​മാ​ൻ സ്ഥാ​ന മാ​റ്റ​ത്തി​ൽ മാ​ത്രം അ​നി​ശ്ചി​ത​ത്വം തു​ട​രു​ക​യാ​ണ്.

വൈ​സ് ചെ​യ​ർ​മാ​നും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രും മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പെ മാ​റു​ക​യും പ​ക​രം പു​തി​യ ആ​ൾ​ക്കാ​ർ ചു​മ​ത​ല ഏ​ൽ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ചെ​യ​ർ​മാ​ൻ മാ​ത്രം മാ​റാ​തെ തു​ട​രു​ക​യാ​ണ്, ചെ​യ​ർ​മാ​ൻ ഡി​സി​സി​ക്ക് രാ​ജി ന​ൽ​കി​യി​ട്ടും രാ​ജി മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റാ​തെ നീ​ട്ടി​ക്കൊ​ണ്ട് പോ​കു​ന്ന​തി​ൽ ആ​ശ​ങ്ക​യി​ലാ​ണ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ൾ​പ്പ​ടെ​യു​ള്ള​വ​ർ.

പാ​ർ​ട്ടി തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കാ​ൻ ഉ​ത്ത​വാ​ദി​ത്വ​പ്പെ​ട്ട​വ​ർ ത​യാ​റാ​ക​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പാ​ർ​ട്ടി ഭാ​ര​വാ​ഹി​ത്വ​ങ്ങ​ൾ രാ​ജി​വ​ക്കാ​ൻ ഇ​വ​ർ തി​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.